പി കൃഷ്ണപ്പിള്ളയെ അനുസ്മരിച്ച് നവകേരള പുനര്‍നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങുക: കേളിറിയാദ്‌ > കേളി കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ആധുനിക കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തനത്തിന്റെ നായകനും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ആദ്യത്തെ പേരുകാരനുമായ സഖാവ് പി. കൃഷ്ണപിള്ളയുടെ 70ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത്‌ വിപ്ളവകരമായ പരിവർത്തനങ്ങൾക്ക്‌ നിദാനമായ നിരവധി സമരപോരാട്ടങ്ങൾക്ക്‌ നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്ക്കർത്താക്കളിൽ പ്രമുഖനായിരുന്നു പി കൃഷ്ണപിള്ളയെന്ന്‌ അനുസ്മരണ പ്രമേയത്തിൽ പറഞ്ഞു. ജനങ്ങള്‍ ദുരിതത്തില്‍ അകപ്പെടുമ്പോള്‍ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ എന്നും മുന്നില്‍ ഉണ്ടായിരുന്ന ആളാണ്‌ കൃഷ്ണപ്പിള്ള. കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട നിരാലംബരെ സഹായിക്കാന്‍ സര്‍ക്കാരിനോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും കൃഷ്ണപിള്ളയുടെ പാത പിന്തുടര്‍ന്ന് മുന്നോട്ടു വരണമെന്നും അനുസ്മരണ യോഗം ആവശ്യപ്പെട്ടു. വിവിധ ഏരിയാ കമ്മിറ്റികള്‍ സംയുക്തമായാണ് അനുസ്മരണ പരിപാടികള്‍  സംഘടിപ്പിച്ചത്‌. ന്യൂസനയ്യ, അസീസിയ, സനയ്യ അര്‍ബൈന്‍ എരിയകള്‍ സംയുക്തമായി  നടത്തിയ അനുസ്മരണയോഗത്തില്‍ ന്യൂസനയ ഏരിയാ  രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ കയ്യൂര്‍ അധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി അംഗവും അസീസിയ ഏരിയാ സെക്രട്ടറിയുമായ റഫീക്ക് ചാലിയം അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം സാദിക്ക്,  വൈസ് പ്രസിഡണ്ട് സുധാകരന്‍ കല്യാശ്ശേരി, ന്യൂസനയ ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗം മനോഹരന്‍ നെല്ലിക്കല്‍, ഏരിയാ പ്രസിഡണ്ട് പുരുഷോത്തമന്‍, സനയ അര്‍ബൈന്‍ ഏരിയാ പ്രസിഡണ്ട് അബ്ദുള്‍ഫൂര്‍   കേന്ദ്ര സൈബര്‍വിംഗ് കണ്‍വീനര്‍ മഹേഷ്‌ കോടിയത്ത് , എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും, വാസുദേവന്‍‌ നന്ദിയും പറഞ്ഞു. ബദിയ, അത്തിഖ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണത്തില്‍ ബദിയ ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അലി കെ വി അദ്ധ്യക്ഷനായി. ബദിയ ഏരിയ സെക്രട്ടറി പ്രദീപ്‌ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗവും അത്തിഖ ഏരിയാ സെക്രട്ടറിയുമായ ഷാജി റസാക്ക് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി മുഖ്യ രക്ഷാധികാരി രാജീവ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം, ചന്ദ്രൻ തെരുവത്ത്, അത്തിഖ ഏരിയാ പ്രസിഡണ്ട് മുരളി, ട്രഷറർ റഹ്മാൻ, സരസൻ, ബഷീർ പനോലൻ തുടങ്ങിയവർ സംസാരിച്ചു സുലൈ ,നസീം, റോദ ഏരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ റോദ ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഗോപിനാഥ് വേങ്ങര അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗവും സുലൈ ഏരിയ സെക്രട്ടറിയുമായ  ബോബി മാത്യു സ്വാഗതം പറഞ്ഞു. സുലൈ ഏരിയാ രക്ഷാധികാരി കമ്മിറ്റി ആക്ടിംങ് കണ്‍വീനര്‍ ലത്തീഫ് വി വി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ മുഖ്യ  പ്രഭാക്ഷണം നടത്തി. കേന്ദ്രകമ്മിറ്റി അംഗം ഷറഫുദ്ധിന്‍ ,റോദ ഏരിയആക്ടിംങ് സെക്രട്ടറി ബിജി തോമസ്, നസീം ഏരിയാ ആക്ടിംങ് സെക്രട്ടറി  ഉല്ലാസന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹനീഫ നന്ദി പറഞ്ഞു. ബത്ത, മലാസ്, ഉമ്മുല്‍ഹാമാം എരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മലാസ് ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഉമ്മര്‍ മലാസ് അധ്യക്ഷനായി. ചന്തുചൂഡന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട് അനുസ്മരണപ്രഭാഷണം നടത്തി. കേളി ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, സെക്രട്ടറിയേറ്റ് മെമ്പര്‍ റഷീദ് മേലേതില്‍,കേന്ദ്രകമ്മിറ്റി അംഗം സുബ്രഹ്മണ്യന്‍ ടി.ആര്‍, മലാസ് ഏരിയാ കമ്മിറ്റി അംഗം നൌഫല്‍, ജവാദ്, സജിത്ത്,ഉമ്മുല്‍ ഹമാം ഏരിയയില്‍ നിന്നും കൃഷ്ണകുമാര്‍,ഷാജു, റഹ്മാന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. Read on deshabhimani.com

Related News