ഒമ്പതാമത് ഭരത് മുരളി നാടകോത്സവം ഡിസംബറിൽ

പ്രതീകാത്മക ചിത്രം


അബുദാബി> കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമായ ഭരത് മുരളി നാടകോത്സവം ഇത്തവണ ഡിസംബര്‍ ആദ്യവാരത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒമ്പതാമത്‌ നാടകോൽസമാണ്‌ ഇത്തവണ അരങ്ങേറുക. ഇതിനകം കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെടുകയും അന്ത്രാരാഷ്ട്ര നിലവാരത്തിലേയ്ക്കുയരുകയും ചെയ്തിട്ടുള്ള നാടകമത്സരങ്ങളിലൊന്നായി മാറിയിട്ടുള്ള ഈ നാടകോത്സവത്തില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകോത്സവത്തിലും മത്സര നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. ഒരുകാലത്ത് അബുദാബിയില്‍ ഏറെ സമ്പന്നമായിരുന്ന നാടകപ്രവര്‍ത്തനങ്ങള്‍ ഇടക്കാലത്ത് വെച്ച് പിന്നോട്ടടിച്ചിരുന്നുവെങ്കിലും 2009ല്‍ കേരള സോഷ്യല്‍ സെന്റര്‍ തുടക്കം കുറിച്ച നാടകോത്സവത്തിലൂടെ ഗള്‍ഫിലെ നാടകാസ്വാദകര്‍ക്കിടയിലും നാടകപ്രവര്‍ത്തകര്‍ക്കിടയിലും പുത്തനുണര്‍വ്വ് പകരുകയായിരുന്നു. കേരള സോഷ്യല്‍ സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ നാടകോത്സവം ഇത്തവണ നവീകരിച്ച ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും അരങ്ങേറുകയെന്നും നാടകോത്സവത്തിലേയ്ക്ക് സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടനെ ഉണ്ടാകുമെന്നും സെന്റര്‍ കലാവിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ് അറിയിച്ചു.   Read on deshabhimani.com

Related News