എ കെ ബാലനും സംഘവും അബുദാബി സന്ദര്‍ശിച്ചു

അബുദാബിയിലെ പരിപാടിയില്‍ മന്ത്രി എ കെ ബാലന്‍ സംസാരിക്കുന്നു


അബുദാബി > മന്ത്രി എ കെ ബാലനും എംഎല്‍എമാരും അബുദാബി സന്ദര്‍ശിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അവരെ സ്വീകരിച്ചു. വിവിധ മലയാളി സംഘടനകളുമായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉയര്‍ന്ന വിഷയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. നിവേദനങ്ങളിലും ആവശ്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എംഎല്‍എമാരുടെ സംഘം ബുധനാഴ്ച ഇന്ത്യയിലേക്ക് മടങ്ങി. മന്ത്രി ബാലന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മസ്കത്ത്, ഒമാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാന സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം 30ന് കേരളത്തിലെത്തും. Read on deshabhimani.com

Related News