65 കഴിഞ്ഞാല്‍ ഡിപ്ലോമയെങ്കിലും വേണ്ടിവരും പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍
കുവൈറ്റ് സിറ്റി > 65 കഴിഞ്ഞാല്‍ വിസ പുതുക്കുന്നതിനും ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിനും പ്രവാസികളായ ജീവനക്കാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയായി ഡിപ്ലോമയെങ്കിലും വേണ്ടിവരുമെന്ന് സാമൂഹ്യ തൊഴില്‍ വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതിയുടെ റിപ്പോര്‍ട്ട് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹാക്ക് കൈമാറിയതായും അല്‍ നബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക തൊഴില്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള ചില പ്രത്യേക വിഭാഗം ജോലിക്കും മറ്റു ചില മാനുഷിക പരിഗണ അര്‍ഹിക്കുന്ന വിഭാഗത്തിനും മാത്രമേ പ്രത്യേക പരിഗണന നല്കി വിസ മാറ്റവും പുതുക്കലും അനുവദിക്കേണ്ടതുള്ളൂ എന്നും സമിതിയുടെ ശുപാര്ശയിലുണ്ടെന്നും വാര്‍ത്തയിലുണ്ട്. Read on deshabhimani.com