ജിദ്ദ നാവോദയ പി കൃഷ്‌ണപിള്ള ദിനാചരണം സംഘടിപ്പിച്ചുജിദ്ദ > ജിദ്ദ നാവോദയ പി കൃഷ്‌ണപിള്ള ദിനാചരണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് നടന്ന പരിപാടി ആക്‌ടിംഗ് സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്‌തു. മരണം വരെ തന്റെ ജീവശ്വാസമായ ആശയത്തിന് വേണ്ടി നിലകൊണ്ട ധീര വിപ്ലവകാരിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ സ്ഥാപകാഗവും അതുല്യമായ സംഘടനാ ശേഷിയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധവും സന്നദ്ധതയും മനുഷ്യ സ്നേഹവും ധീരതയും സമ്മേളിച്ച അതുല്യ വ്യക്ത്യത്വമായിരുന്നു കൃഷ്‌ണപ്പിള്ള എന്ന് മുഖ്യ അനുസ്‌മരണ പ്രഭാഷണത്തില്‍ ആക്ടിംഗ് പ്രസിഡന്റ്  സലാഹുദ്ധീന്‍ കോഞ്ചിറ പറഞ്ഞു. കിലോ അഞ്ച് ഏരിയ പ്രസിഡന്റ് നാസര്‍ പന്മന അദ്ധ്യക്ഷത വഹിച്ചു. സെലിം ഒറ്റപ്പാലം, റഫീഖ് പത്തനാപുരം, ഫൈസല്‍ കൊടശ്ശേരി, സലിം കല്ലമ്പലം, അന്‍വര്‍ പട്ടാമ്പി, ഫരീദ് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മമ്പാട് സ്വാഗതവും സൈദ് കൂട്ടായി നന്ദിയും പറഞ്ഞു   Read on deshabhimani.com

Related News