പ്രളയബാധിതര്‍ക്കൊപ്പം വനിതാവേദി കുവൈത്തുംകുവൈറ്റ് സിറ്റി > ദുരിതം വിതച്ച നാടിനൊരു കൈതാങ്ങായി വനിതാവേദി കുവൈത്ത് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇന്നു രാവിലെ സെക്രട്ടേറിയറ്റില്‍ വെച്ച് വനിതാവേദി കുവൈത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടോളി പ്രകാശാണു മുഖ്യമന്ത്രി പിണറായി വിജയനു ഫണ്ട് കൈമാറിയത്.വനിതാവേദി കുവൈത്ത് മുന്‍ അഡൈ്വസറി ബോഡ് അംഗം ജെ.സജി സന്നിഹിതനായിരുന്നു. കുവൈത്തിലെ പുരോഗമനചിന്താഗതിക്കാരായ വനിതകളുടെ പൊതു കൂട്ടായ്മയായ വനിതാവേദി കുവൈത്ത്,നാട്ടിലും പ്രവാസലോകത്തുമായി നിരവധി ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. കേരളം ഇന്നേവരെ കണാത്ത സമാനതകളില്ലാത്ത് ദുരന്തമാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി എല്ലാ പ്രവാസികളും മുന്നിട്ടിറങ്ങേണ്ടതുണ്ട്. വനിതാവേദി കുവൈത്തിന്റെ എല്ലാ വിധ പിന്തുണയും തുടര്‍ന്നും കേരളീയ സമൂഹത്തിനുണ്ടാകുമെന്നും വനിതാവേദി കുവൈത്ത് പ്രസിഡണ്ട് രമാ അജിത്തും ജനറല്‍ സെക്രട്ടറി ഷെറിന്‍ഷാജുവും പത്രക്കുറിപ്പിലൂടെ അറിയിച്ചു.   Read on deshabhimani.com

Related News