വേനല്‍വിസ്‌മയം സമാപിച്ചുഅബുദാബി >  അബുദാബി മലയാളി സമാജം അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് വേനല്‍ വിസ്മയം സമാപിച്ചു. 15  ദിവസങ്ങളിലായി നടത്തപ്പെട്ട ക്യാമ്പിന് കവിയും, സാംസ്കാരിക പ്രവര്‍ത്തകനുമായ  ഇഞ്ചക്കാട് ബാലചന്ദ്രന്‍ നേതൃത്വം നല്‍കി. സമാപന ദിവസം സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, കുട്ടികള്‍ ചിട്ടപ്പെടുത്തിയ സാമൂഹിക പ്രസക്തിയുള്ള നാടകങ്ങള്‍ തുടങ്ങിയവ നടത്തപ്പെട്ടു. ക്യാമ്പിന് എത്തിയ കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടത്. സ്നേഹം, കാരുണ്യം, ദയ, സാന്ത്വനംഎന്നീ നാല് ഗ്രൂപ്പുകളായി തിരിച്ച് വിവിധ മത്സരങ്ങളും, വിവിധ വിഷയങ്ങളിലുള്ള ക്ളാസ്സുകളും കുട്ടികള്‍ക്കായി നടത്തപ്പെട്ടു. ഗ്രൂപ്പുകളായി തിരിഞ്ഞു കുട്ടികള്‍തന്നെ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമുകള്‍ വിവിധ സാമൂഹിക  വിഷയങ്ങളില്‍ പുതിയ തലമുറയുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നവയായിരുന്നു. സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡ്  വക്കം ജയലാല്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍സെക്രട്ടറി  എ എം അന്‍സാര്‍, ക്യാമ്പ് ഡയറക്ടര്‍  ഇഞ്ചക്കാട് ബാലചന്ദ്രന്‍, ക്യാമ്പ് കോഡിനേറ്റര്‍  പുന്നൂസ് ചാക്കോ, സമാജം മുന്‍ പ്രസിഡ്മാരായ  ഇടവ സൈഫ്, പള്ളിക്കല്‍ ഷുജാഹി,  ഷിബു വര്‍ഗീസ്, യേശുശീലന്‍ എന്നിവര്‍ സംസാരിച്ചു. സമാജം ജോയിന്റ് സെക്രട്ടറി ജെറിന്‍ കുര്യന്‍ നന്ദി പറഞ്ഞു. Read on deshabhimani.com

Related News