ജേഴ്‌സി പ്രകാശനം നടന്നുകുവൈറ്റ് സിറ്റി > അല്‍ശബാബ് എഫ് സിയുടെ 201819  സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ഫര്‍വാനിയ ഹൈത്തം  ഇന്റര്‍നാഷനില്‍ വെച്ച്  നടന്നു. സോക്കര്‍ ലീഗ് ടീമിനുള്ള ജേഴ്‌സി അല്‍ശബാബ് ടീം സ്പോണ്‍സര്‍മാരായ മെറിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബിനു, ജോഫി പണിക്കര്‍ എന്നിവരും മാസ്റ്റേഴ്‌സ് ലീഗ് ടീമിനുള്ള ജേഴ്‌സി കെഫാക് പ്രസിഡന്റ് സിദ്ദിഖ് ടിവിയും നിര്‍വഹിച്ചു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്യാസനിധിയിലേക്ക് 55000  രൂപകൈമാറി. കെഫാക് പ്രസിഡന്റ്   സിദ്ദിഖ് ടി വി, കെഫാക് മാനേജ്‌മെ‌ന്റ്  കമ്മറ്റി അംഗങ്ങളായ ആഷിക് കാദിരി, മന്‍സൂര്‍കുന്നത്തേരി, ഫൈസല്‍ ഇബ്രാഹിം, ഷബീര്‍ കളത്തിങ്കല്‍, സൈനുദ്ധീന്‍ ആദൂര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.അല്‍ശബാബ് ടീമംഗങ്ങളും മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും പരിപാടിയില്‍  സന്നിഹിതരായിരുന്നു.   Read on deshabhimani.com

Related News