കുവൈറ്റിൽ ലുലു ‘ഫുഡ്‌ എക്സ്പോക്ക്’ തുടക്കമായികുവൈറ്റ്‌ സിറ്റി> ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലു ‘ഫുഡ്‌ എക്സ്പോക്ക്’ തുടക്കമായി. മാര്‍ച്ച് 21 ന് ആരംഭിച്ച് മാര്‍ച്ച് 31 ന് അവസാനിക്കുന്ന ‘ഫുഡ്‌ എക്സ്പോ’ പ്രശസ്ത ഇന്ത്യന്‍ പാചക വിദഗദ്ധന്‍ വിക്കി രത്നാനി ഉദ്ഘാടനം ചെയ്തു. അല്‍റായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു കണ്‍ട്രി ഹെഡ് ഹാരിസ് ഉള്‍പ്പെടെയുള്ള മാനേജ്‌മന്റ്‌ പ്രതിനിധികളും നൂറുക്കണക്കിനു നിരവധി ഭക്ഷണാസ്വാദകരും പങ്കെടുത്തു. ഫുഡ്‌ ഫെസ്റ്റിന്‍റെ ഭാഗമായി ടേസ്റ്റ് ആന്‍റ് വിന്‍, മേക്ക് ആന്‍റ് ഈറ്റ്, കിച്ചന്‍ ക്യൂന്‍, ലൈവ് കുക്കിംഗ്, ജൂനിയര്‍ ചെഫ്‌ തുടങ്ങി നിരവധി മത്സരങ്ങളും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ഫുഡ്‌ എക്സ്പോയുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ലുലു ഔട്ട്‌ ലറ്റ്കളിലും ഉപഭോക്താക്കല്‍ക്കായി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News