അലൈന്‍ മലയാളി സമാജം തെരുവുനാടക മത്സരം ഒക്ടോബര്‍ 20 ന്യുഎഇ > അലൈന്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന തിലകന്‍ അനുസ്മരണ  തെരുവുനാടക മത്സരം സീസണ്‍ 3 ഒക്ടോബര്‍ 20 വെള്ളിയാഴ്ച 6 മണിക്ക് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അലൈന്‍ അങ്കണത്തില്‍ അരങ്ങേറും. യുഎഇയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു .'പുരോഗമന കലാ സാംസ്‌കാരിക രംഗത്ത് ക്യത്യമായ ചുവടു വയ്പാണ് സമാജം നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ടു സീവദിക്കുന്ന തെരുവു നാടകം കഴിഞ്ഞ രണ്ടു സീസണുകളിലും അലൈനിലെ മലയാളി സമൂഹം ഒന്നടങ്കം സ്വീകരിച്ചതാണ്. സീസണ്‍ 3 ല്‍ എത്തി നില്‍ക്കുമ്പോള്‍ കേരള സംഗീത നാടക അക്കാദമി കൗണ്‍സില്‍ അംഗവും', പുരോഗമന കലാസാഹിത്യ സംഘം സ്റ്റേറ്റ് കമറ്റി മെമ്പര്‍, ആള്‍ ഇന്ത്യന്‍ പ്യൂപ്പിള്‍ തീയറ്റര്‍ ഓര്‍ഗനൈസേഷന്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും കൂടിയായ അഡ്വ. പ്രേം പ്രസാദ് ഇതിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് അലൈനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജനനയന എന്ന ഫോക് തീയറ്റര്‍ നടത്തുന്ന  പ്രേം പ്രസാദ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദാനന്തര ബിരുദ വും കൂടാതെ ജനകീയ നാടകത്തിനുള്ള ജോസ് തിരമല്‍, പല്ലനഴി മാഷ് പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. അദ്ദേഹവും പത്‌നി ബ്രീസും കൂടിച്ചേര്‍ന്ന് അങ്ക കോഴികള്‍ എന്ന തെരുവു നാടകം അന്നേ ദിവസം അലൈനിലെ, 40 ല്‍ പരം കലാകരന്‍മാരെ വച്ച് പ്രദര്‍ശന നാടകമായി അവതരിപ്പിക്കും.ഈ കലാവിരുന്നിലേക്ക് അലൈനിലെ എല്ലാ കലാ സ്‌നേഹികളെയും ഐഎസ്സി അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.   Read on deshabhimani.com

Related News