ജിദ്ദ നവോദയ അനാക്കിഷ് കുടുംബ സംഗമം

നവോദയ അനാകിഷ് ഏരിയ കുടുംബ സംഗമം ആക്ടിഗ് ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു.


ജിദ്ദ> ജിദ്ദ നവോദയ അനാക്കിഷ് ഏരിയ കുടുംബ സംഗമം ആക്ടിഗ് ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. നവോദയയുടെ സബ്‌കമ്മിറ്റികളിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാൻ  കുടുംബാവേദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ശ്രീകുമാർ പറഞ്ഞു. നവോദയ ഏരിയ സെക്രട്ടറി ഷിനു പന്തളം, നവോദയ മീഡിയ കമ്മിറ്റി കൺവീനർ  ഗഫൂർ മമ്പുറം, സിസി മെമ്പർ ഹരീന്ദ്രൻ, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ ഡോക്ടർ ഇന്ദു ചന്ദ്രശേഖരൻ, ഷംസുദ്ധീൻ  ജിത്ത്‌, അനുപമ ബിജുരാജ്, കേന്ദ്ര കുടുംബവേദി കോൺവീനർ മുസാഫർ പാണക്കാട്, ഏരിയ കമ്മിറ്റി മെമ്പർ അഫ്സൽ വൈലശ്ശേരി, ബാലവേദി കൺവീനർ മാരായ ഫൈസ് മുഹമ്മദ്, സാവരിയ ചാന്ദിനി  എന്നിവർ സംസാരിച്ചു. നിലവിലുള്ള ഭാരവാഹികൾക്ക് പുറമെ ജോയൻറ് കൺവീനറായി പ്രേംകുമാറിനെയും വനിതാ വേദി ജോയിന്റ് കൺവീനർ ആയി സൽ‍മ ഷിനു പന്തളത്തെയും ഏരിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ജംഷീദ് ബാബു, ഷാഹനവാസ്, മുജീബ്, നവാസ്, ഷാനി ഷാനവാവാസ്, ഷനൂജ മുജീബ്, സിജി പ്രേംകുമാർ, റിഷ്ന ജംഷീദ്, അനീസ നവാസ് എന്നിവരെയും ഉൾപ്പെടുത്തി ഏരിയ കമ്മിറ്റി വികസിപ്പിച്ചു.  ഏരിയ വനിതാ വേദി കൺവീനർ ഹഫ്സ മുസാഫർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബവേദി ഏരിയ കൺവീനർ നൗഷാദ് ചാത്തല്ലൂർ സ്വാഗതവും വനിതാ വേദി ഏരിയ ജോയിന്റ് കൺവീനർ സൽ‍മ ഷിനു നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News