ജോസഫിന് കേളി യാത്രയയപ്പ് നല്‍കി.

രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം മര്‍ഗബ് രക്ഷാധികാരികണ്‍വീനര്‍ അനില്‍ അറക്കല്‍ ജോസഫിന് സമ്മാനിക്കുന്നു


കുവൈറ്റ്‌ സിറ്റി > ഇരുപത് വര്‍ഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന ജോസഫിന് കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ, മര്‍ഗബ് രക്ഷാധികാരി കമ്മിറ്റിയുടെ നേത്യത്വത്തില്‍ സ്നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയായ ജോസഫ് കേളിയുടെ ആദ്യകാലഅംഗം കൂടിയാണ്. മര്‍ഗബ് രക്ഷാധികാരി കമ്മിറ്റി അംഗം, ബത്ഹ ഏരിയകമ്മിറ്റി അംഗം, ഷിമേസി യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.റിയാദിലെ തഹ്ലിസ് കമ്പനിയില്‍ ഡ്രെെവറായി ജോലി നോക്കിവരികയായിരുന്നു.ബത്ഹ കേളി ഓഫീസില്‍ കേളി ബത്ഹ ഏരിയ ട്രഷറര്‍ സി.ടി പ്രകാശന്റെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി പ്രഭാകരന്‍ സ്വാഗതംപറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ബി.പി രാജീവന്‍, കേളിആക്ടിംഗ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ഏരിയ രക്ഷാധികാരി കമ്മിറ്റിഅംഗങ്ങളായ രാമകൃഷ്ണന്‍ മര്‍ഗബ്, തങ്കച്ചന്‍, സുരേഷ് ചന്ദ്രന്‍, സലിം മടവൂര്‍,വിനോദ്, ധനേഷ്, രാജേഷ് കാടപ്പടി, കേളി അംഗമായ ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം മര്‍ഗബ് രക്ഷാധികാരി കണ്‍വീനര്‍ അനില്‍അറക്കല്‍ , യൂണിറ്റിന്റെ ഉപഹാരം സലിം മടവൂര്‍, രാമകൃഷ്ണന്‍ എന്നിവര്‍സമ്മാനിച്ചു. യാത്രയയപ്പിന് ജോസഫ് നന്ദി പറഞ്ഞു. ഏരിയയിലെ നിരവധിസഖാക്കള്‍ യാത്രയയപ്പില്‍ പങ്കെടുത്തു   Read on deshabhimani.com

Related News