പ്രതിഭ കുടുംബസംഗമം നടത്തി.മനാമ> ബഹ്‌റൈൻ പ്രതിഭ ഗുദൈബിയ മെംബേർസ് ഡേ വെള്ളിയാഴ്ച ഗലാലി ദാനാഗാർഡനിൽ വെച്ച്‌ നടന്നു. രാവിലെ പത്ത്‌ മണിക്ക്‌ ആരംഭിച്ച പരിപാടിയിൽ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു. ഗുദൈബിയ യൂണിറ്റ്‌ സെക്രട്ടറി അഡ്വ:ജോയ്‌‌ വെട്ടിയാടനും പ്രസിഡന്റ്‌ റാമും യൂനിറ്റ്‌ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങളും പരിപാടികൾക്ക്‌ നേതൃത്വം നൽകി .വിശിഷ്ടാതിഥിയായിരുന്ന  കലാഭവൻ  സതീഷ്‌  മിമിക്സ്‌ അവതരിപ്പിച്ച്‌ കൊണ്ട്‌ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്കും കുടുംബങ്ങൾക്കുമായി  വിനോദമത്സരങ്ങൾ, സനൽകുമാർ, ബിനോജ് തുടങ്ങിയവരുടെ കലാപരിപാടികൾ എന്നിവക്ക്‌ പുറമേ  അനവധി സമ്മാനങ്ങളുമായി നടത്തിയ  റാഫിൾ ഡ്രായും  പരിപാടിയുടെ മാറ്റ്‌ കൂട്ടി. ബഹ്‌റൈൻ പ്രതിഭ ഗുദൈബിയ യൂണിറ്റിന്റെ പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ കാമ്പൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയായവരുടെ ഐ ഡി കാർഡുകളുടെ വിതരണോദ്ഘാടനം, പ്രസ്തുത ചടങ്ങിൽ  ‌ പ്രതിഭ ക്ഷേമനിധി കൺവീനർ സതീന്ദ്രൻ മാത്യൂസിനു നൽകിക്കൊണ്ട്‌‌ നിർവ്വഹിച്ചു. സമാജം  മുൻ സെക്രട്ടറി എൻ കെ വീരമണി ,  പ്രതിഭ നേതാക്കളായ ശ്രീജിത്ത്‌ , മഹേഷ്‌ , ഷെരീഫ്‌, സി വി നാരായണൻ, എ വി അശോകൻ, കെ സതീന്ദ്രൻ, ഷീജാവീരമണി, ബിന്ദുറാം, റീനാശ്രീജിത്‌ തുടങ്ങിയവരും മെംബേർസ് ഡേയിൽ  സന്നിഹിതരായിരുന്നു .   Read on deshabhimani.com

Related News