കുവൈറ്റിൽ കോലത്തുനാട് മഹോത്സവംകുവൈറ്റ്‌ സിറ്റി> കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ കുവൈറ്റ് 2018 ഒക്ടോബർ 26 ന് അബ്ബാസിയ നോട്ടിംഗം ബ്രിട്ടിഷ് സ്കൂളിൽ വച്ച് നടക്കുന്ന ‘കോലത്ത്നാട് മഹോത്സവം ‘ 2018 ന്റെ ഭാഗമായുള്ള സമ്മാന കൂപ്പന്റ പ്രകാശനം നടത്തി. നിശ്ചിത പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഷാനു തലശ്ശേരി മെഗാ കോലത്ത്നാട് മഹോത്സവത്തിന്റെ പൂർണ്ണ രുപം അവതരിപ്പിച്ചു തുടർന്ന് റോയൽ സിറ്റി ക്ലിനിക്ക് ബഹബൂല ജനറൽ മാനേജർ  ഇബ്രാഹിം വേങ്ങാട്ഗ്രാൻറ് ഹൈപ്പർ മാർക്കറ്റ് എം.ഡി അയ്യൂബ് കേച്ചേരിയുടെ പ്രതിനിധിയായി അബ്ബാസിയ ഗ്രാൻറ് ഏരിയ മേനേജർ മുഹമ്മദ് ഷരീഫ് എന്നിവർ കൂപ്പൺ പ്രകാശനം ചെയ്തു . തുടർന്ന് സംഘടനയുടെ വനിതാ പ്രോഗ്രാം കൺവീനർ ശ്രീമതി ഷെറിൻ മാത്യുവിന് സിറ്റി ക്ലിനിക്ക് എം.ഡി ഇബ്രാഹിം ആദ്യ കൂപ്പൺ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ പ്രസിഡൻറ് പുഷ്പരാജൻ അധ്യക്ഷനായി.  Read on deshabhimani.com

Related News