സ്‌ത്രീ വിരുദ്ധതക്കെതിരെ നവോദയ കോബാർ കുടുംബവേദി പ്രതിഷേധക്കൂട്ടായ്മറിയാദ്‌> തൊഴിലിടങ്ങളിലെ ചൂഷണത്തിനും അനീതിക്കുമെതിരെ പൊരുതുന്ന സ്ത്രീകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നവോദയ വനിതാവേദിയുടെ പ്രതിഷേധക്കൂട്ടായ്മ കേന്ദ്ര കുടുംബവേദി വനിതാ കൺവീനർ ഷാഹിദ ഷാനവാസ് ഉദ്‌ഘാടനം ചെയ്തു.രുക്മ പ്രവീൺ സ്വാഗതംപറഞ്ഞ യോഗത്തില്‍ വനിതാവേദി കൺവീനർ റബീബ ആഷിക്ക് അധ്യക്ഷയായിരുന്നു. നിരഞ്ജിനി സുധീഷ്, സന്ധ്യശ്രീജിത്ത്, സെക്രട്ടറി ഷാനവാസ്, നവോദയ കേന്ദ്ര കമ്മററി അംഗംപി. എ. സമദ്, കോബാർ കുടുംബവേദി സെക്രട്ടറി  സാലുതുടങ്ങിയവർ സ്ത്രീകള്‍ക്ക് നേരുയുള്ള ലൈംഗിക ആക്രമണം, പൊതുഇടങ്ങളിലെ സുരക്ഷിതത്വം, തൊഴില്‍ മേഖലയിലെ ചൂഷണംഎന്നിവയിലുള്ള ആശങ്കകളും പങ്കു വെച്ചു.തൊഴില്‍ മേഖലയിലും പൊതു സ്ഥലങ്ങളിലും, യാത്രാവേളകളിലും,സത്രീകൾ അനുഭവിക്കുന്ന ലൈംഗീക ആക്രമണത്തെയും, ചൂഷണത്തെയും അപലപിച്ചു. ഇരയേയുംവേട്ടക്കാരനെയും ഒരേ കണ്ണിൽക്കൂടി കാണുന്ന എ.എം.എം.എ എന്നസിനിമാ മേഖലയിലെ സംഘടനയുടെ സ്ത്രീ വിരുദ്ധതയും,പോരാവകാശങ്ങളെ കാറ്റില്‍ പറത്തി കേവലം ചില വ്യക്തിളെസംരക്ഷിക്കുന്നതും അപലപനീയമാണ്. പ്രതിഷേധിച്ചും രാജിവെച്ച നടിമാരുടെ ധീരമായനടപടിയെ ഈ അവസരത്തില്‍ അഭിനന്ദിക്കുകയും ചെയ്‌തു. മറ്റെല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പല പ്രമുഖ നടന്മാരുടെ മൗനംസമൂഹം ചര്‍ച്ച ചെയ്യണമെന്നും, സിനിമാ വ്യവസായ തൊഴിലിടങ്ങളിലെപുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ചാല്‍ ജോലി സ്ഥിരത ഭയന്ന് ഉള്‍വലിയുന്നതും, അവിടെ ജനാധിപത്യം നില നില്‍ക്കുന്നില്ല എന്തിന്‍റെതെളിവുകളാണ്. തൊഴിലിടങ്ങളിലെ ആണ്‍ മേല്‍കോയ്മഅവസാനിപ്പിക്കാനും പുരുഷനും സ്ത്രീക്കും തുല്ല്യ പങ്കാളിത്തംനടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെബാലവേദി അംഗം ദനിഷ്‌മ നവീൻകുമാർ ആവശ്യപെട്ടു. കോബാർ ഏരിയ പ്രസിഡന്റ് സലിം മുഴപ്പിലങ്ങാട്, ജോ. സെക്രട്ടറി ടി.എൻ. ഷബീർ, കുടുംബവേദി കേന്ദ്ര എക്സികുട്ടീവ് അംഗം വിദ്യാധരൻകോയാടൻ, ഏരിയാ വൈസ് പ്രസിഡന്റ് ആഷിക്ക് കപൂർ, ബാലവേദികൺവീനർ ജസീറ ഫിറോസ്, ഷീന വിദ്യാധരൻ മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു ബാലവേദി അംഗം അനാമിക വിദ്യാധരൻ നന്ദി രേഖപ്പെടുത്തി. Read on deshabhimani.com

Related News