ജെസിസിയുടെ ബഷീര്‍ അവാര്‍ഡ്‌ നടന്‍ നെടുമുടി വേണുവിന്കുവൈറ്റ്‌ സിറ്റി> ജനത കള്‍ച്ചറല്‍ സെന്‍റര്‍ ജെസിസി യുടെ ഈ വര്‍ഷത്തെ വൈക്കം മുഹമ്മദ്‌ ബഷീര്‍ അവാര്‍ഡിന് പ്രശസ്ത സിനിമാ നടന്‍ നെടുമുടിവേണു അര്‍ഹനായി. 25000 രൂപയും പ്രശസ്തി പത്രവുമാടങ്ങിയതാണ് അവാര്‍ഡ്‌. അബ്ബാസിയ ഹൈഡന്‍ ഹോട്ടലില്‍ ജെ.സി.സി ഭാരവാഹികള്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലാണ് അവാര്‍ഡ്‌ പ്രഖ്യാപിച്ചത്. ഡിസംബര്‍ 7 ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഇന്ത്യന്‍ സെന്‍ട്രല്‍ എക്സംപ്ലറി സ്കൂള്‍ മംഗഫില്‍ വച്ച് നെടുമുടിക്ക് അവാര്‍ഡ്‌ സമ്മാനിക്കുമെന്നും ഭാരവാഹികള്‍ അറീയിച്ചു.   പരിപാടികളോടനുബന്ധിച്ച് ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന മൂന്നാമത് വൈക്കം മുഹമ്മദ്‌ ബഷീര്‍ ചെറുകഥ രചനാ മത്സരം നവംബര്‍ ആദ്യം നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം സെപ്റ്റംബര്‍ മാസം അവസാനത്തോടെ രൂപീകരിക്കും.   പത്ര സമ്മേളനത്തില്‍ സംഘടന ഭാരവാഹികളായ പ്രസിഡന്റ്‌ സഫീര്‍ പി ഹാരിസ്, കോയ വേങ്ങര, സമീര്‍ കൊണ്ടോട്ടി, പ്രശാന്ത് തമ്പി, ഷാജുദ്ധീന്‍ മാള, വിഷ്ണു ദിനേശ്, ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു Read on deshabhimani.com

Related News