അബൂബക്കര്‍ കീരിക്കാത്തിന് കേളി യാത്രയയപ്പ് നല്‍കിറിയാദ് > കേളി കലാസാംസ്‌‌കാരിക  വേദി ന്യൂസനയ്യ ഏരിയ, വാട്ടര്‍ ടാങ്ക് യൂണിറ്റ് ആദ്യകാല അംഗവും മുന്‍ വൈസ് പ്രസിഡണ്ടും ആയിരുന്ന  അബൂബക്കര്‍  കീരിക്കാത്തിന്നു യൂണിറ്റിന്റെ  നേതൃത്വത്തില്‍ ഊഷ്‌മളമായ യാത്രയയപ്പ് നല്‍കി. യൂണിറ്റ് സെക്രട്ടറി ഫൈസല്‍ മടവൂര്‍  സ്വാഗതം  പറഞ്ഞ യോഗത്തില്‍ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, വൈസ് പ്രസിഡണ്ട് സുധാകരന്‍ കല്യാശ്ശേരി, കേന്ദ്ര കമ്മിറ്റി  അംഗവും  ന്യൂ സനയ്യ ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സ്‌പോര്‍ട്‌സ് കണ്‍വീനറുമായ ഷറഫുദീന്‍,  രക്ഷാധികാരി  കണ്‍വീനര്‍  നാരായണന്‍, രക്ഷാധികാരി സമിതി അംഗം മനോഹരന്‍, ഷാജി, ഏരിയ പ്രസിഡണ്ട് പുരുഷോത്തമന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ  കരുണാകരന്‍, നിസാര്‍ മണ്ണഞ്ചേരി, അബ്ദുല്‍ നാസര്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിപിന്‍ ജോണ്‍, റഹീം,   എന്നിവര്‍  ആശംസകള്‍  അര്‍പ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഫൈസല്‍ മടവൂര്‍  യാത്ര പോകുന്ന അബൂബക്കര്‍ കീരിക്കാത്തിന്നു സമ്മാനിച്ചു.ജയപ്രകാശ് അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് തുടങ്ങിയ യോഗത്തില്‍ പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കോതകുറുശ്ശി അദ്യക്ഷത വഹിച്ചു. യാത്രയയപ്പിനു അബൂബക്കര്‍ കീരിക്കാത്ത്  നന്ദി പറഞ്ഞു. 33 വര്‍ഷമായി ന്യൂ സനയ്യയിലുള്ള മുംതാസ് പ്രിറ്റിങ് കമ്പനിയില്‍ ബുക്ക് ബൈന്‍ഡര്‍  ആയി ജോലി ചെയ്തുവരുന്ന ഇദ്ദേഹം കണ്ണൂര്‍  പാപ്പിനിശ്ശേരി സ്വദേശിയാണ്.ഭാര്യയും നാലു കുട്ടികളും ഉണ്ട്. യാത്രയയപ്പു യോഗത്തില്‍ ഏരിയയിലെ നിരവധി പ്രവര്‍ത്തകര്‍  സംബന്ധിച്ചു.   Read on deshabhimani.com

Related News