താമരശ്ശേരി സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ടനിലയില്‍മനാമ >മലയാളിയെ ബഹ്‌റൈനിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ അബ്ദുള്‍ നഹാസ്‌(29)ആണ്‌  മരിച്ചത്. ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്ലിസിന് സമീപത്തെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് താമസ സ്ഥലത്തു അന്വേഷിച്ചപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയയത്. കൈകള്‍ പിറകില്‍ കെട്ടി കാലും ബന്ധിപ്പിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം.മുറിയില്‍ പലവ്യഞ്ജനങ്ങളും, മുളക പൊടി എന്നിവയും വാരി വിതറിയ നിലയിലായിരുന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണെന്ന് സംശയിക്കുന്നതായും  സുഹൃത്തുക്കള്‍ പൊലിസിനു മൊഴി നല്‍കി. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നഹാസ് കഴിഞ്ഞ 4 വര്‍ഷമായി ബഹ്‌റൈനില്‍ ഉണ്ട്. ഈ യുവാവിനു നിയമപരമായ താമസ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ബഹ്‌റൈനിലെത്തി നാലു വര്‍ഷമാകാറായി ഇതുവരെ നാട്ടില്‍ പോയിട്ടില്ല. ഈ അടുത്ത് നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. മുന്‍ പ്രവാസി കൂടിയായ  അഹമ്മദുകുട്ടി യാണ് പിതാവ്. അടിക്കടിയുണ്ടായ രണ്ടു കൊലപാതകങ്ങളുടെ ഞെട്ടലിലാണ് മലയാളി സമൂഹം. ജൂണ്‍ 9 നായിരുന്നു കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൊച്ചുവേറ്റില്‍ ചിന്ദുദാസ്(30) ബഹ്റൈനിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ടത്. Read on deshabhimani.com

Related News