അബ്‌ദു‌ല്‍ മജീദിന് യാത്രയയപ്പ് നല്‍കിഅബുദാബി > ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന അബ്ദുല്‍ മജീദ് കൊയപ്പയിലിന് അബുദാബി കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്‌സും സംയുക്തമായി യാത്രയയപ്പ് നല്‍കി. 26 വര്‍ഷമായി അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌തുവന്നിരുന്ന മജീദിന്റെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. തിരൂരങ്ങാടി സ്വദേശിയായ അബ്ദുല്‍ മജീദ് അബുദാബി ശക്തി തിയറ്റേഴ്‌സിന്റേയും കേരള സോഷ്യല്‍ സെന്ററിന്റേയും സജീവ പ്രവര്‍ത്തകനാകുന്നു. കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു വടകരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ലോക കേരള സഭ അംഗം കെ. ബി. മുരളി, ശക്തി പ്രസിഡന്റ് വി. പി. കൃഷ്‌ണകുമാര്‍, സഫറുള്ള പാലപ്പെട്ടി, എന്‍ വി. മോഹനന്‍, മധു പരവൂര്‍, അയൂബ് അക്കിക്കാവ്, നാസര്‍ അകലാട്, കെ. വി. ബഷീര്‍, ജാഫര്‍ കുറ്റിപ്പുറം, ഗീതാ ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ സ്വാഗതവും ശക്തി തിയറ്റേഴ്‌സ് ട്രഷറര്‍ ലായിന മുഹമ്മദ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News