ബഹ്‌റൈനിൽ വര്‍ണ്ണചിറകു വിടര്‍ത്തി വേനല്‍ത്തുമ്പികള്‍ കളം പിരിഞ്ഞുമനാമ> കളിച്ചും ചിരിച്ചും കഥ പറഞ്ഞും കൂട്ടു കൂടിയും ബഹ്‌റൈന്‍ പ്രതിഭ  ബാലവേദിയുടെ വേനല്‍ തുമ്പി അവധിക്കാല ക്യാമ്പിനു സമാപനം. ഒരു മാസത്തോളമായി പ്രതിഭ ഹാളില്‍ നടന്ന ക്യാമ്പില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തു. കുഞ്ഞു കുട്ടിികള്‍ക്ക് നവ്യാനുഭവമായി മാറിയ ക്യാ്മ്പില്‍ കുട്ടികളിലെ സര്‍ഗ്ഗാത്മകതയെ വളര്‍ത്താനും ഭയമില്ലാതെ പ്രശ്‌നങ്ങളെ നേരിടാനും, വ്യക്തിത്വ വികസനത്തിനും, സഭാകമ്പം മറികടക്കുന്നതിനുമൊക്കെ മുതല്‍ക്കൂട്ടാകുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞും ആരും ആര്‍ക്കും പിന്നിലല്ല, അവരവരുടെ മേഖലകളില്‍ മുന്നിലാണ് ഓരോരുത്തരും എന്ന ആത്മവിശ്വാസവുമായാണ് കുട്ടികള്‍ ക്യാമ്പില്‍ നിന്നും വിട വാങ്ങിയത്. നൃത്തം, നാടകം, പാട്ട് തുടങ്ങി വിവിധ കലാപരിപാടികളിലൂടെ ചാരുതയാര്‍ന്ന ചുവടുകളും അഭിനയത്തികവും കഴിവുകളും പുറത്തെടുത്ത കുട്ടികള്‍ കാണികളുടെ കണ്ണും മനവും നിറച്ചു. ക്യാമ്പില്‍ സൗജന്യമായി ഭക്ഷണം ഉള്‍പ്പെടെ കുട്ടികള്‍ക്കായി ഒരുക്കി. കുട്ടികളുടെ പരിശീലകരായി അനഘ, ശിവകീര്‍ത്തി, വിനോദ്, നിഷ തുടങ്ങി നിരവധിപേര്‍ അണിയറയിലും പ്രവര്‍ത്തിച്ചു. വേനല്‍ത്തുമ്പി ക്യാമ്പ് തുടര്‍ന്നും നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യവുമായാണ് കളം പിരിഞ്ഞത് . സമകാലിക വിഷയത്തില്‍ ഊന്നി നിന്നുകൊടുള്ള സ്‌കിറ്റുകളും പാട്ടുകളും പ്രശംസ പിടിച്ചുപറ്റി. ബാലസംഘം സംസ്ഥാന കലാജാഥ സ്‌ക്രിപ്റ്റുകളും ഇതിനായി പ്രയോജനപ്പെടുത്തി . ഇരുളിന്റെ മേലാപ്പ് തട്ടി മാറ്റി, പുതു കിരണങ്ങള്‍ തേടുന്നു ഞങ്ങള്‍, കരിപൂശി സത്യത്തെ കാവി പൂശി, പുതിയ കഥയുമായി എത്തുന്നു കഴുകന്‍മാര്‍ എന്നുപാടി ബാലവേദി കൂട്ടുകാര്‍ സമകാലിക ഭാരത ചിത്രം വരച്ചുകാട്ടി. വയലാറിലെ തെങ്ങിനും തുളയ്ക്കും പറയാനുള്ള ചരിത്രവും പറഞ്ഞ് കരയുവാനോ ഞങ്ങളില്ല പ്രതീക്ഷ തന്‍ കിരണങ്ങള്‍ നിറയുന്നു ചുറ്റും എന്ന് പാടി ഒരു മതവിടെ സ്‌നേഹം അതുമാത്രം എന്നു പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ വലിയ സന്ദേശമാണ് പ്രദാനം ചെയ്തത്. സമാപന ചടങ്ങ് എവി അശോകന്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി കണ്‍വീനര്‍ പ്രജില്‍ മണിയൂര്‍ അധ്യക്ഷനായി. പ്രതിഭയുടെ മുതിര്‍ന്ന നേതാക്കളായ പി ടി നാരായണന്‍, സി വി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, ജനറല്‍ സെക്രട്ടറി ഷെരീഫ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News