‘മബ്‌റൂക് യാ കുവൈറ്റ്' പ്രതിഭകൾക്ക് കുവൈറ്റിന്റെ ആദരംകുവൈറ്റ് സിറ്റി> കുവൈറ്റ് ദേശീയവിമോചന ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ടു മലയാലാളികളായ ഒരു കൂട്ടം സംഗീതാസ്വാദകർഅണിയിച്ചൊരുക്കിയ മ്യൂസിക് വീഡിയോക്ക് കുവൈറ്റിന്റെ ഔദ്യോഗിക ആദരം. വീഡിയോ അണിയിച്ചൊരുക്കിയ കലാകാരന്മാരായ ഗായകൻ ഹബീബ് മുറ്റിച്ചൂർ, നൃത്തസംവിധാനമൊരുക്കിയ രാജേഷ്, കോഓർഡിനേറ്റർ അൻവർസാദത്ത് തലശ്ശേരി എന്നിവരെയാണ് ഫർവാനിയ ഗവർണർ ഓഫീസിലേക്ക്  ക്ഷണിച്ചു വരുത്തി ആദരിച്ചത്. രാജ്യത്തോട്  പ്രവാസികൾ പ്രകടിപ്പിക്കുന്ന കൂറിനും സ്നേഹത്തിനും ഷെയ്ഖ്  ഫൈസൽഅൽഹുമൗദ് അൽമാലിക് അൽസബാഹ് നന്ദി പ്രകടിപ്പിക്കുകയും ആൽബത്തിന് പിന്നിൽപ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. ദേശീയ ദിനത്തിന്റെ ഭാഗമായിട്ടാണ് നൂറിലധികം കലാകാരന്മാർ അണിനിരന്ന മ്യൂസിക്വീഡിയോ പുറത്തിറങ്ങിയത്. കുവൈറ്റികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിലും മറ്റും വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്.   Read on deshabhimani.com

Related News