യുകെ ഗ്ലോസ്‌റ്ററിൽ വിഷു ആഘോഷം വിഷുനിലാവ്‌ബ്രിട്ടൻ>ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിനെ വരവേൽക്കാൻ യുകെ ഗ്ലോസ്റ്റർ ഒരുങ്ങുന്നു.ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂളിൽ ഏപ്രിൽ പതിനാലിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. പ്രശസ്‌ത സംഗീത സംവിധായകൻ അന്തരിച്ച ജോൺസൻ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങളുടെ അവതരണമുണ്ടാകും. ടിവി സ്റ്റാർ സിംഗറിലെയും ഐഡിയ സ്റ്റാർ സിംഗറിലെയും വിജയികളും മറ്റു മത്സരാർത്ഥികളും  നൃത്ത സംഗീത വിരുന്നിൽ അണിനിരക്കും ബോളിവുഡ് നൃത്ത ഗ്രൂപ്പായ ദേശി നാച്ചിന്റെ വർണശബളമായ നൃത്തങ്ങളും വിഷുസന്ധ്യയെ ആകർഷകമാക്കും. സേവനം യുകെ എന്ന ചാരിറ്റി  വെൽഫെയർ ഓർഗനൈസേഷൻ അവതരിപ്പിക്കുന്ന ഈ ഫണ്ട് റെയ്‌സിംഗ് ഇവന്റ് ഒരു വലിയ വിജയമാക്കി തീർക്കാനുള്ള പരിശ്രമത്തിലാണ് സേവനം യുകെയുടെ അണിയറ പ്രവർത്തകർ.  യുകെ മലയാളികളെയും സേവനത്തിന്റെ ഭാരവാഹികളും കൂടാതെ വനിതാ സംഘം ഭാരവാഹികളും ഹാർദ്ദവമായി ക്ഷണിക്കുന്നു. വിഷു ആഘോഷങ്ങളിലേക്ക്‌ എല്ലാ യുകെ മലയാളികളേയും സേവനം ഭാരവാഹികൾ സ്വാഗതം ചെയ്‌തു. വിഷുനിലാവിന്റെ ടിക്കറ്റുകൾക്കായി സേവനം യുകെ ഭാരവാഹികളുമായി ബന്ധപ്പെടണം.   Read on deshabhimani.com

Related News