ദുരിതാശ്വാസ നിധിയിലേക്ക്‌ ഹോങ്കോങ്‌ മലയാളി അസോസിയേഷൻ 23.62 ലക്ഷം രൂപ നൽകി

യോഗാ മാസ്റ്റർ യോഗ രാജ് സി പി ഹോങ്കോങ്‌ മലയാളി അസോസിയേഷൻ പ്രതിനിധികൾക്കൊപ്പം


തിരുവനന്തപുരം> ഹോങ്കോങ്ങിലെ മലയാളി അസോസിയേഷൻ (MAAC)  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 23,62,700.00 രൂപ പിരിച്ചു നൽകി.  എല്ലാ വർഷവും അവർ നടത്തിവരാറുള്ള  ഓണാഘോഷങ്ങൾ വേണ്ടെന്നുവെച്ച്‌  ആ തുകയടക്കമാണ്‌  ദുരിതാശ്വാസനിധിയിലേക്ക്‌ നൽകിയത്‌. ആഗസ്റ്റ് 28 ന് യോഗാ മാസ്റ്ററും യോഗാഭ്യാസത്തിൽ 3  ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ  യോഗ രാജ്  സി പി  പുതിയ ഗിന്നസ് റേക്കോർഡ് സ്ഥാപിക്കുകയും, കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു തുക സംഭാവനയായി പിരിച്ചു തരികയും ചെയ്തു. കേരളാ മുഖ്യമന്ത്രിയുടെ ഒരു നവകേരള സൃഷ്ടിക്കായുള്ള യാത്രയിൽ സഹകരിച്ച എല്ലാവരെയും MAAC കമ്മറ്റി  അഭിവാദ്യം ചെയ്തു Read on deshabhimani.com

Related News