നവോദയ അൽ സാമർ യൂണിറ്റ് സമ്മേളനം

സെൻട്രൽ കമ്മിറ്റി അംഗം കെ കെ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.


ജിദ്ദ > ജിദ്ദ നവോദയ സഫ ഏരിയയുടെ ഭാഗമായ അൽ സാമർ യൂണിറ്റ് സമ്മേളനം അഭിമന്യു നഗറിൽ വെച്ച് നടന്നു. സി എസ് ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ കെ സുരേഷ്  ഉദ്ഘാടനം ചെയ്തു. സിയാദ് ഹബിബ്, പരീദ്, ബഹാവുദ്ദീൻ എന്നിവർ വിവിധ  റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഷിഹാബുദ്ദീൻ, ആഷിഖ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ബിജു(പ്രസിഡന്റ്), ബഹാവുദ്ദീൻ(സെക്രട്ടറി), ഷരീഫ്(ട്രഷറർ) എന്നിവരെ സമ്മേളനം  തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി അംഗം ജോയ് തോമസ് പാനൽ അവതരിപ്പിച്ചു. സമ്മേളനത്തിൽ നവോദയ ആക്ടിംഗ് സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട്, ജലീൽ കൊങ്ങത്ത്, മുരളി നെല്ലിക്കൽ, ഷംസുജിത്ത്, ഷമീർ ബാബു, ഹനീഫ സി എം  ആശംസകൾ അർപ്പിച്ചു. സൽമാൽ സ്വാഗതവും, ബഹാവുദ്ദീൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News