ജിദ്ദ നവോദയ റുവൈസ് യൂണിറ്റ് സമ്മേളനം

നവോദയ റുവൈസ് യൂണിറ്റ് സമ്മേളനം ഫിറോസ് മുഴുപ്പിലങ്ങാട്‌ ഉദ്ഘാടനം ചെയ്യുന്നു.


ജിദ്ദ > ജിദ്ദ നവോദയ ഷറഫിയ ഏരിയ റുവൈസ് യൂണിറ്റ് സമ്മേളനം അഭിമന്യൂ നഗറിൽ വെച്ച് നടന്നു. ആക്ടിംഗ് ജനറൽ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാബു കക്കോടി  അധ്യക്ഷനായി. റഫീക്ക് പത്തനാപുരം , സിദ്ദിക്‌ താനൂർ,നൗഷാദ്‌ മടതൊടിയിൽ, ഷാനവാസ്‌ അലനല്ലൂർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അനസ്‌, കരീം, സിദ്ധീക്ക് താനൂർ, മാനാഫ്‌ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സി എം അബ്ദുറഹ്മാൻ, ജഗന്നാഥൻ കണ്ണൂർ, സലീം ഒറ്റപ്പലം, അസി കളത്തിൽ, റഫീഖ് പത്തനാപുരം, അഫ്സൽ പാണക്കാട്, അനസ്‌ ബാവ, സൈദ്‌ കൂട്ടായി, ഷറഫു കാളികാവ്‌, ഹക്കീം, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പുതിയ ഭാരവാഹികളായി നഷാദ്‌ മടതൊടിയിൽ(സെക്രട്ടറി), സുനിൽ(പ്രസിഡന്റ്), ഷാനവാസ്‌ അലനല്ലൂർ(ട്രഷറർ), ഇസ്ഹാഖ് (ജോ:സെക്രട്ടറി), അനസ്‌ (വൈ :പ്രസിഡന്റ്) എന്നിവരെയും തെരഞ്ഞെടുത്തു. സിദ്ദിക്‌ താനൂർ അസി കളത്തിൽ, മനാഫ്‌, ഷനൂബ്‌, ബദ്രു, കരീം, അബ്ദുറഹ്മാൻ, അനൂപ്‌ മാവേലിക്കര, സുരേഷ്, ബാബു കക്കോടി എന്നിവരെ എക്‌സിക്യൂട്ടീവായും തെരഞ്ഞെടുത്തു. ഷാനവാസ്‌ അലനല്ലൂർ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News