സീതാറാം യെച്ചൂരി ഇന്ന് ബെൽഫാസ്റ്റിൽബെൽഫാസ്‌റ്റ്‌ > സിപിഐ എം ജനറൽ സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയ്ക്ക് ബെൽഫാസ്റ്റിൽ സ്വീകരണം നൽകും. ചെണ്ടവാദ്യങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നൽകുന്ന സ്വീകരണ ചടങ്ങിന് ശേഷം ക്യൂൻസ് യൂണിവേഴ്‌സിറ്റിയുടെ ഹ്യൂമൻ ജ്യോഗ്രഫി വിഭാഗം പ്രവർത്തിക്കുന്ന ലക്‌ചർ തീയറ്ററിൽ ‘‘ട്രമ്പ് യുഗത്തിൽ ഇടത് രാഷ്ട്രീയത്തിന്റെ പ്രസ്കതി’’ എന്ന വിഷയത്തിൽ യെച്ചൂരി പ്രഭാഷണം നടത്തും. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സിന്റെ(എഐസിയു) ബെൽഫാസ്റ്റ്‌ ഘടകം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ ഇടത് സാംസ്കാരിക സംഘടനയായ സമീക്ഷ, ക്യൂൻസ് സ്റ്റുഡൻസ് യൂണിയൻ എന്നീ സംഘടനകളും പങ്കാളികൾ ആണ്. സീതാറാം യെച്ചൂരിയുടെ സ്വീകരണ പരിപാടിയിലേയ്ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും രാഷ്ട്രീയ ഭേദമന്യേ  ക്ഷണിക്കുന്നതായി എഐസിയു ബ്രാഞ്ച് സെക്രട്ടറി എബി അബ്രഹാം, ദേശീയ വർക്കിങ്ങ് കമ്മിറ്റി അംഗം എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: നെൽസൺ പീറ്റർ ‐ 07853352942 എബി എബ്രഹാം ‐ 07428630136 ബൈജു നാരായണൻ ‐ 07886655128 Read on deshabhimani.com

Related News