സിഡ്നിയില്‍ മെഗാ തിരുവാതിരയുമായി പെന്‍ റിത്ത് മലയാളി കൂട്ടായ്മസിഡ്നി> പെന്‍ റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷപരിപാടികള്‍ ക്ക് മാറ്റ് കൂട്ടാന്‍ മെഗാ തിരുവാതിര അണിയറയില്‍ ഒരുങ്ങുന്നു. 110 വനിതകള്‍ അണിനിരക്കുന്ന തിരുവാതിര ആഗസ്ത് 18ന്‌ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ ക്ക് ചാരുതയേകും . സിഡ്നി മലയാളി സമൂഹത്തില്‍ ഇതാദ്യമായാണ്‌ നൂറില്‍ അധികം പേര്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നത്. ലക്ഷ്മി സുജിത്ത് ചിട്ടപ്പെടുത്തിയ തിരുവാതിരക്കളിയോടൊപ്പം നിരവധി കലാ പരിപാടികളും ഓണ സദ്യയും ഉണ്ടാകും .കിങ്ങ് സ് വുഡ് ഹൈസ്കൂളില്‍  നടക്കുന്ന ഓണാഘോഷ പരിപാടിയില്‍  പെന്‍റിത്ത് സിറ്റി കൌണ്‍ സില്‍ മേയറും , സ്ഥലം എം പിയും സം ബന്ധിക്കും .   Read on deshabhimani.com

Related News