ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ഥിയായി അഡ്വ. ഇന്നസെന്റ് ഉലഹന്നന്‍ മത്സരിക്കുന്നുന്യൂയോര്‍ക്ക് >  20182020 ലേക്കുള്ള ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അഡ്വ. ഇന്നസെന്റ് ഉലഹന്നന്‍ അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഉലഹന്നന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രെസ്റ്റീസ് ചെയര്‍മാന്‍, ഇന്ത്യകാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്, ചെയര്‍മാന്‍, ഇന്‍ഡോ അമേരിക്കന്‍ കോണ്‍ഗ്രസ് റോക്ക്‌ലാന്‍ഡ് ചാപ്റ്റര്‍ പ്രസിഡന്റ്, ഫൊക്കാന റീജിയണല്‍ സെക്രട്ടറി, റോക്ക് ലാന്‍ഡിലെ സാനിട്ടേഷന്‍ കമ്മീണര്‍, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ലാന്‍ഡ് സ്‌കേപിംഗ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.    റോക്ക്‌ലാന്‍ഡ് ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ സിവിക് സര്‍വീസ് അവാര്‍ഡ് ജേതാവായ അദ്ദേഹം സീനിയര്‍ പാര്‍ട്ടി കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം ജനപ്രീതിസമ്പദിച്ചിട്ടുള്ള വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്.    ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ റവന്യൂമാനേജരായി സേവനം അനുഷ്ഠിച്ചുവരുന്ന ഇന്നസെന്റ് ഉലഹന്നന്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ്.  അമേരിക്കയിലെയും കാനഡയിലേയും എല്ലാ മലയാളി സംഘടനകളുടെയും അംഗങ്ങളുടെയും നിസീമമായ പിന്തുണയും സഹകരണവും അഭ്യര്‍ഥിക്കുന്നു. Read on deshabhimani.com

Related News