ഹൂസ്‌റ്റണിൽ ഗുരുദേവ ജയന്തിയും ഓണാഘോഷവുംഹൂസ്റ്റൺ > ടെക്സസിലെ ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണ ഗുരു മിഷൻ യു എസ് എ യുടെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ  164 മത് ജയന്തിയും, ഓണാഘോഷവും  സംയുക്തമായി സംഘടിപ്പിക്കും. സെപ്റ്റംബർ 1 ന്‌ സ്റ്റാഫോർഡിലുള്ള ഡെസ്ടിനി സെന്റർ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. വേദാന്ത പണ്ഡിതനും സ്കൂൾ ഓഫ് വേദാന്ത കാഞ്ഞിരമറ്റം കേരള മുഖ്യാചാര്യനുമായ ശ്രീമദ് മുക്തനാന്ദ യതി സ്വാമികൾ മുഖ്യാതിഥി ആകും. ആഘോഷ പരിപാടികൾ രാവിലെ പത്തിനാരംഭിക്കും. സാമൂഹിക സാംസ്കാരിക നേതാക്കൾ, സംഘടനാ പ്രതിനിധികൾ എന്നിവർപങ്കെടുക്കും.  ശ്രീ നാരായണ ഗുരു മിഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, വൈവിദ്ധ്യമാർന്ന കലാ പരിപാടികൾ , ചെണ്ടമേളം മെരിറ്റ് അവാർഡ് വിതരണം , പരമ്പരാഗതമായ രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണസദ്യ , കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാ കായിക മത്സരങ്ങൾ ,വിജയികൾക്കുള്ള സമ്മാനദാനം എന്നിവയാണ് ആഘോഷ പരിപാടികളുടെ മുഖ്യാകർഷണം.പരിപാടിയിൽ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന്‌  എസ് എൻ ജി എം കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ്  മുരളീകേശവൻ,സെക്രട്ടറി പ്രകാശൻ ദിവാകരൻ എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News