അയര്‍ലണ്ട് ക്രാന്തിക്ക് നവനേതൃത്വം

അഭിലാഷ് ഗോപാലപിള്ളയും( പ്രസിഡന്റ്) ഷാജു ജോസും ( സെക്രട്ടറി)


ഡബ്ലിന്‍>അയര്‍ലണ്ടിലെ പുരോഗമന സംഘടനയായ ക്രാന്തിയുടെ വാര്‍ഷികപോതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . അഭിലാഷ് ഗോപാലപിള്ളയെ പ്രസിഡന്റും ഷാജു ജോസിനെ സെക്രട്ടറിയും പ്രീതി മനോജിനെ വൈസ് പ്രസിഡന്റും ജീവൻ വർഗീസിനെ ജോയിന്റ് സെക്രട്ടറിയും അജയ് സി ഷാജിയെ ട്രഷററും ആയി തിരഞ്ഞെടുത്തു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഓഡിറ്റർമാരായി രാജൻ ദേവസ്യയെയും അശ്വതി പ്ലാക്കലിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ വർഗ്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി നന്ദിയും പറഞ്ഞു. ജൂലൈ 14ന് ഡബ്ലിനിലെ ക്ളോണിയിൽ നടന്ന യോഗത്തിന്റെ അവസാനം  ബിനു അന്തിനാടിന്റെ അദ്ധ്യക്ഷതയിൽ പുതിയ കമ്മറ്റി അംഗങ്ങൾ യോഗം ചേര്‍ന്നാണ് അടുത്ത പ്രവർത്തനവർഷത്തിൽ സംഘടനയെ നയിക്കാൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പൊതുയോഗനടപടികൾ നിയന്ത്രിക്കുന്നതിന് അധ്യക്ഷനായി  കോർക്കിൽ നിന്നുള്ള സരിൻ വി ശിവദാസന്റെ അധ്യക്ഷതയിലാണ് പൊതുയോഗം ചേര്‍ന്നത്. എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിനെയും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോചനപ്രമേയം ബിനു അന്തിനാട് അവതരിപ്പിച്ചു. ജോയിൻറ് സെക്രട്ടറി  ബിനു വർഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടക്കുകയും ചെയ്തു. രൂപീകരണഘട്ടത്തിൽ തന്നെ ആളുകൾ അർപ്പിച്ച പ്രതീക്ഷക്കൊത്ത പ്രവർത്തനം തുടർന്നുകൊണ്ടുപോകണമെന്നും ഇതുവരെ എടുത്ത എല്ലാ തീരുമാനങ്ങളും വേഗത്തിൽ നടപ്പാക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. അതിനുശേഷം ട്രഷററുടെ താൽക്കാലിക ചുമതലയുള്ള  മനോജ് ഡി മന്നത്ത് വരവ് ചെലവുകളുടെ റിപ്പോർട്ടു അവതരിപ്പിക്കുകയും അത് അംഗങ്ങൾ പാസ്സാക്കുകയും ചെയ്തു. തുടർന്ന് സംഘടനയുടെ നിയമാവലിയുടെ കരട് ജീവൻ വർഗ്ഗീസ് അവതരിപ്പിച്ചു. ഭേദഗതികളോടെ പൊതുയോഗം അത് അംഗീകരിച്ചു അടുത്ത വർഷത്തേക്കുള്ള 17 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. ഷാജു ജോസ് (വാട്ടർഫോർഡ്), അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു), ജീവൻ വർഗ്ഗീസ് (ഡബ്ലിൻ), പ്രീതി മനോജ് (ഡബ്ലിൻ), അജയ് സി ഷാജി (ഡബ്ലിൻ), മനോജ് ഡി മാന്നത് (ഡബ്ലിൻ), ശ്രീകുമാർ നാരായണൻ (കിൽഡെയർ), അനൂപ് ജോൺ (വാട്ടർഫോർഡ്), അഭിലാഷ് തോമസ് (വാട്ടർഫോർഡ്), രാജു ജോർജ് (കോർക്), സരിൻ വി ശിവദാസൻ (കോർക്), ഓ ആർ സുരേഷ് ബാബു (ലിമ്മറിക്ക്), ബിനു അന്തിനാട് (ഡബ്ലിൻ), ബിനു വർഗ്ഗീസ് (ഡബ്ലിൻ), വർഗ്ഗീസ് ജോയ് (ഡബ്ലിൻ), രതീഷ് സുരേഷ് (ഡ്രോഗട), ജോൺ ചാക്കോ (ഡബ്ലിൻ)     Read on deshabhimani.com

Related News