'മീശ' നോവല്‍ പിന്‍വലിക്കല്‍ : ചില്ല സര്‍ഗവേദി പ്രതിഷേധിച്ചുറിയാദ് > മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന എസ് ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യം  നമ്മുടെ ഭാഷയും സംസ്‌കാരവും ഫാസിസ്റ്റ് ശക്തികള്‍ക്ക് വിധേയമാക്കാനുള്ള ശ്രമമാണെന്ന് ചില്ല സര്‍ഗവേദി. സ്വതന്ത്രമായ സാഹിത്യസാംസ്‌കാരിക ആവിഷ്‌ക്കാരങ്ങള്‍ അസാദ്ധ്യമാകുന്ന അവസ്ഥ ഭരണഘടനാമൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് . മലയാളിയുടെ സാംസ്‌കാരിസ്വത്വം ഫാസിസ്റ്റുശക്തികള്‍ക്ക് ഒരിക്കല്‍ പണയപ്പെടുത്തിയാല്‍ ഭാവിയില്‍ നമ്മള്‍ വലിയ വില നല്‍കേണ്ടിവരും. എസ് ഹരീഷിനോടൊപ്പം നിന്നുകൊണ്ട് സാംസ്‌കാരിക സ്വാതന്ത്ര്യത്തിനുനേരെയുള്ള ഫാസിസ്റ്റ് കടന്നാക്രമത്തില്‍ പ്രതിഷേധിക്കുന്നതായി ചില്ല പുറത്തിറക്കിയ പ്രതിഷേധ കുറിപ്പില്‍ പറഞ്ഞു.   Read on deshabhimani.com

Related News