ഹൂസ്റ്റണില്‍ ജേര്‍ണലിസം വര്‍ക്ക് ഷോപ്പും പുസ്‌തക പ്രദര്‍ശനവുംഹൂസ്റ്റണ്‍ > ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബും,  ഹൂസ്റ്റണ്‍ പ്രസ് ക്ലബും  സഹകരിച്ചു ജേര്‍ണലിസം വര്‍ക്ക് ഷോപ്പും  പുസ്‌തക പ്രദര്‍ശനവും സംഘടിപ്പിച്ചു. . ഹൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രദ്ധിച്ചു കണ്ടും കേട്ടും അനുഭവിച്ചും അന്വേഷിച്ചും കണ്ടെത്തുന്ന അറിവുകളും ആശയങ്ങളും അനുവാചകര്‍ക്കും ജനനേതാക്കള്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാനുള്ള കഴിവാണ് മാധ്യമപ്രവര്‍ത്തകര്‍ നേടേണ്ടതെന്നു മൈക്ക്  ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് സി ജി ഡാനിയേല്‍ അധ്യക്ഷ പ്രസംഗം നടത്തി.  പഠന ക്ലാസില്‍ മാധ്യമ രംഗത്തെ പുതിയ ട്രെന്‍ഡുകള്‍, അവസരങ്ങള്‍, പ്രതിസന്ധികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചു.  ജേര്‍ണലിസം വര്‍ക്ക് ഷോപ്പിനോടനുബന്ധിച്ചു ഇന്‍ഡോഅമേരിക്കന്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും അവരുടെ കൃതികളും പ്രസിദ്ധീകരങ്ങളുടെ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ശേഷാദ്രികുമാര്‍ (ഇന്ത്യ ഹെറാള്‍ഡ്), ജവാഹര്‍ മല്‍ഹോത്ര (ഇന്‍ഡോഅമേരിക്കന്‍ ന്യൂസ്), ഡോക്ടര്‍ ചന്ദ്രാ മിത്തല്‍ (വോയിസ് ഓഫ് ഏഷ്യ), ഡോക്ടര്‍ നിക് നികം (നാനോ ന്യൂസ് നെറ്റ്വര്‍ക്ക്), സംഗീത ദുവ (ടി വി ഹൂസ്റ്റണ്‍),  എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് ക്ലാസുകള്‍ നയിച്ചു. ആദര്‍ശ ധീരരായ മാധ്യമപ്രവര്‍ത്തകരുടെ അഭാവം മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപെടുത്തുന്നുവെന്നു പലരും എടുത്തു പറഞ്ഞു. തികഞ്ഞ സത്യസന്ധതയോടും സാമൂഹ്യ പ്രതിബദ്ധതയോടും മാധ്യമ പ്രവര്‍ത്തനം നടത്തുവാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.  പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, ഓഡിയോ, റേഡിയോ, വിഡിയോ, ഫോട്ടോഗ്രാഫി എന്നിവയില്‍ താല്പര്യമുള്ള മുപ്പതിലധികം പേര്‍ വര്‍ക്ഷോപ്പില്‍ പങ്കെടുത്തു. യുവജനങ്ങളും സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയില്‍ എഴുത്തുകാരുടെ സംഘടനകളായ കേരള റൈറ്റേര്‍സ് ഫോറം, ലാന, അമേരിക്കന്‍ മലയാളം സൊസൈറ്റി എന്നിവയെ പ്രതിനിധീകരിച്ചു ജോണ്‍ മാത്യു, ബോബി മാത്യു, മാത്യു  കുറവക്കല്‍, നൈനാന്‍ മാത്തുള്ള, ജോസഫ് തച്ചാറ എന്നിവര്‍ വര്‍ക്ഷോപ്പില്‍ പങ്കടുക്കുകയും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു.  യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രൊഫസര്‍ സരിത മേത്ത, ഡോക്ടര്‍ ഈപ്പന്‍ ഡാനിയേല്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. ജേക്കബ് കുടശ്ശനാടും കുടുംബവും ലഞ്ച് നല്‍കി. ഐഎപിസി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ട്രഷറര്‍ സംഗീത ഡുവ  സ്വാഗതവും, സെക്രട്ടറി റോയ് തോമസ് നന്ദിയും പറഞ്ഞു. സത്യസന്ധതയോടും സാമൂഹ്യ പ്രതിബദ്ധതയോടും മാധ്യമ പ്രവര്‍ത്തനം നടത്തുവാനുള്ള ആഹ്വാനത്തോടെ ഹൂസ്റ്റണിലെ ജേര്‍ണലിസം  വര്‍ക്ക് ഷോപ് സമാപിച്ചു.   Read on deshabhimani.com

Related News