കലയുടെ 'പൂമരം' ഒരുക്കി എം ബി എന്‍ ഫൗണ്ടേഷന്‍ന്യൂജേഴ്‌സി> ന്യൂജേഴ്സിയിലെ മലയാളികളെ സംഗീതത്തിന്റെയും, ചിരിയുടെയും ലോകത്തേക്ക് കൊണ്ടു പോകുവാന്‍ വൈക്കം വിജയലക്ഷ്മിയും സംഘവും 'പൂമരം' ഷോയുമായി  എത്തുന്നു.   എംബിഎന്‍ ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. എം ബി എന്‍ ഫൗണ്ടേഷന്‍ ന്യൂജേഴ്സിയിലെ മലയാളി സംഘടനകളായ  മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി , കേരളാ കള്‍ച്ചറല്‍ ഫോറം ,നോര്‍ത്ത് അമേരിക്കന്‍ മലയാളിസ്  ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ്  എന്നിവയുമായി സഹകരിച്ചാണ്  പൂമരം ഷോ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചിനു വൂഡ്ബ്രിഡ്ജ് മിഡില്‍ സ്‌കൂളില്‍ (525 ബാരന്‍ അവന്യു) വൈകിട്ട് നാലുമണിക്ക് ആണ് പരിപാടി. വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പുല്ലാംകുഴലില്‍ വിസ്മയം തീര്‍ക്കുന്ന ചേര്‍ത്തല രാഗേഷും, കീബോര്‍ഡിസ്റ്റ് ബിനോയിയും ചേരും. അനുശ്രീ, റേയ്ജന്‍ രാജന്‍ , രൂപശ്രീ , സജ്ന നജാം , ശ്രുതി തമ്പി ഷാജു തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ ഉണ്ടായിരിക്കും. സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് സജ്ന നജാം ആണ് കൊറിയോഗ്രാഫര്‍. അബിയും , അനൂപ് ചന്ദ്രനും ,ആക്ഷന്‍ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്‌കിറ്റുകളും പരിപാടിക്ക് മാറ്റുകൂട്ടും. മിന്നലേ ജീനു, വിനീത്, അഭിഷ് എന്നിവരുടെ ഫ്യൂഷന്‍ ബാന്‍ഡും  പരിപാടിയില്‍ അണിനിരക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്; മാധവന്‍ ബി നായര്‍, ചെയര്‍മാന്‍, 732 718 7355 വിനീത നായര്‍, പി ര്‍ ഒ, 732 874 3168   Read on deshabhimani.com

Related News