സൗദിയിൽ പണപ്പിരിവ്‍: കരട്‍ നിയമം ബുധനാഴ്ച ഷൂറ കൗൺസിലിൽമനാമ > വ്യക്തികളും സംഘടനകളും നടത്തുന്ന അനധികൃത പണപ്പിരിവ്‍ തടയാൻ സൗദിയിൽ പണപ്പിരിവ്‍ നിയമം കർശനമാക്കും. സാമൂഹ്യകാര്യ സമിതി തയ്യാറാക്കിയ കരട്‍ നിയമം ബുധനാഴ്‍ച ഷൂറാ കൗൺസിൽ ചർച്ചചെയ്യും. അധികൃതരുടെ അനുമതിയില്ലാതെ പണപ്പിരിവ്‍ നടത്തുകയോ അതിനെ സഹായിക്കും വിധം ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയോ ചെയ്യുന്നവരെ ആറുമാസം തടവിന് ശിക്ഷിക്കണമെന്നതാണ് കരടിലെ വ്യവസ്ഥ. ഇവർക്ക്‍ കൂടിയ ശിക്ഷ രണ്ടുവർഷം തടവാണ്.സൗദി പൗരന്മാർ മാത്രമേ പണപ്പിരിവ്‍ നടത്താവൂ. നിയമം ലംഘിക്കുന്ന വിദേശികളെ ജയിൽശിക്ഷയ്‍ക്കുശേഷം ഉടൻ നാടുകടത്തും. അനധികൃത പണപ്പിരിവ്‍ നടത്തുന്ന സംഘടനകൾക്കും സംഘങ്ങൾക്കും അഞ്ചുലക്ഷം റിയാലാണ് ശിക്ഷ. പണപ്പിരിവിനുള്ള അപേക്ഷയിൽ പറഞ്ഞ പ്രകാരമല്ലാതെ പണം ചെലവഴിച്ചാലും ഇതേ പിഴ ലഭിക്കും. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയായി വർധിക്കും. അനുമതി സർട്ടിഫിക്കറ്റ് പകർപ്പ്‍ ലഭിക്കാതെ പ്രിന്റിങ്‍ സ്ഥാപനങ്ങൾ പണപ്പിരിവ്‍ റസീപ്‍റ്റ് പ്രിന്റ്‍ ചെയ്യരുതെന്നും കരട്‍ നിയമത്തിലുണ്ട്‍. Read on deshabhimani.com

Related News