കുവൈറ്റ് മലയാളി വ്യവസായിയുടെയും തൊഴിലാളികളുടേയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്കുവൈറ്റ് സിറ്റി > പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ലോകത്തുള്ള മലയാളികളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനക്ക് കുവൈറ്റില്‍ നിന്നും കൈത്താങ്ങ്. കുവൈറ്റ് മലയാളി വ്യവസായി 'അപ്‌‌‌‌സര മഹമൂദ്' തന്റെയും ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ പങ്കാളികളാകുന്നത്. തന്റെയും ജീവനക്കാരുടെയും വിഹിതമായ ഇരുപത്തിരണ്ടു ലക്ഷത്തി അറുനൂറ്റി മൂന്ന് രൂപയാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍ തൊഴിലാളികളുടെ വിഹിതം അവരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാതെ അദ്ദേഹം തന്നെയാണ് നല്‍കുന്നത് എന്നതാണ് ഈ സഹായത്തിന്റെ പ്രത്യേകത. പുതിയൊരു കേരളം നിര്‍മ്മിക്കാന്‍ ലോകത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന തന്നെ ഏറെ നൊമ്പരപ്പെടുത്തിയെന്നും മഹമൂദ് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. കുവൈറ്റിലെ കാസര്‍ഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസര്‍ഗോഡ് എക്‌സ്പാട്ടിയേര്‌സ് അസോസിയേഷന്റെ രക്ഷാധികാരികൂടിയായായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ മഹമൂദ് കുവൈറ്റിലും നാട്ടിലും നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തിത്വമാണ്.   Read on deshabhimani.com

Related News