മുപ്പത് വയസ്സിനു താഴെയുള്ള ഡിഗ്രി/ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്ക് കുവൈറ്റില്‍ ഇനി ജോലി ഇല്ലകുവൈറ്റ് സിറ്റി > മുപ്പത് വയസ്സിനു താഴെയുള്ള ഡിഗ്രി/ഡിപ്ലോമ ഹോള്‍ഡര്‍മാരെ ഉദ്ദ്യോഗാര്‍ഥികളായി ഇനി കുവൈറ്റിലേക്ക് കൊണ്ട് വരേണ്ടതില്ലെന്നു തീരുമാനവുമായി കുവൈറ്റ്. കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018  മുതല്‍ ഈ നിയമം നടപ്പിലാക്കുമെന്നും അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. ഇത് വഴി മുന്‍കാല ജോലി പ്രവര്‍ത്തന പരിചയമില്ലാത്ത 'ഫ്രഷേഴ്‌സ്' നെ ഒഴിവാക്കാന്‍ പറ്റുമെന്നും അതോറിറ്റി കണക്കുക്കൂട്ടുന്നു. മാത്രവുമല്ല, മുപ്പത് വയസ്സിനു മുകളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പിന്നീട് അവരവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈറ്റില്‍ ജോലിയിലിരിക്കെ തുടര്‍ പഠനങ്ങള്‍ വഴി അപ്പ് ഗ്രേഡ് ചെയ്താല്‍, അത് അധിക യോഗ്യതയായി പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. ചില ജോലികള്‍ പുതിയ സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നടപ്പാക്കി ജോലിക്കാരെ ഒഴിവാക്കുന്നതും പരിഗണിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കുന്നു. സെക്യൂരിറ്റി ക്ലീനിങ് തുടങ്ങിയ ജോലിക്കാരുടെ എണ്ണത്തിലും, നല്‍കിയിരിക്കുന്ന കോണ്‍ട്രാക്ട്കളുടെ എണ്ണം കുറച്ചും പരിമിതപ്പെടുത്താന്‍ ആലോചനയുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. നിലവില്‍ 2.274 സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളിയായി 4.47 077  തൊഴിലാളികള്‍ ഇത്തരം ജോലികള്‍ ചെയ്യുന്നുണ്ടെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ സൂചിപ്പിക്കുന്നു.   Read on deshabhimani.com

Related News