ക്രാന്തി അയര്‍ലന്‍ഡ് അഭിമന്യു ലൈബ്രറിക്ക് പുസ്‌ത‌കം സംഭാവന ചെയ്തുവട്ടവട > വര്‍ഗീയ ശക്തികളാല്‍  കൊല്ലപ്പെട്ട മഹാരാജാസ് കോളേജ്  വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ  സ്മരണയ്ക്കായി നിര്‍മിക്കുന്ന  ലൈബ്രറിക്ക് ക്രാന്തി അയര്‍ലന്‍ഡ് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. അഭിമന്യുവിന്റെ നാടായ വട്ടവടയില്‍ ആണ് അഭിമന്യുവിന്റെ സ്മാരകം ഉയരുന്നത്. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആണ്  ലൈബ്രറിയുടെ നിര്‍മാണം  പുരോഗമിക്കുന്നത്.  ക്രാന്തി അയര്‍ലണ്ടിനു  വേണ്ടി കമ്മറ്റി അംഗങ്ങളായ അഭിലാഷ് തോമസും ജോണ്‍ ചാക്കോയും അറുപതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. പഞ്ചായത്തിന് വേണ്ടി  പഞ്ചായത്ത് സെക്രട്ടറി  ആര്‍ നന്ദകുമാറും സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എസ് ഇ കുമാറും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.  തുടര്‍ന്ന് അഭിമന്യുവിന്റെ വീടും ക്രാന്തി കമ്മറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ചു.  കേരളത്തെ ആകമാനം ബാധിച്ചിരിക്കുന്ന  പ്രളയദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ഉള്ള ഫണ്ട്  പിരിവില്‍ ആണ് ക്രാന്തി  ഇപ്പോള്‍. പിരിച്ചു കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് ഉദ്ദേശിക്കുന്നത്.   Read on deshabhimani.com

Related News