ഭക്ഷണം വിറ്റ് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ കേരളത്തിനായി പിരിച്ചെടുത്തത് ലക്ഷങ്ങള്‍അയര്‍ലണ്ട് > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള  ഫണ്ട് പിരിവിന്റെ ഭാഗമായി അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് പട്ടണത്തിലെ മലയാളികള്‍ ഫുഡ് സെയിലിലൂടെ  ലക്ഷക്കണക്കിന് രൂപ പിരിച്ചു. മലയാളികള്‍ കൂടുതലായി ജോലിചെയ്യുന്ന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ വാട്ടര്‍ഫോര്‍ഡ്,സെന്റ് പാട്രിക്ക്‌സ്  ഹോസ്പിറ്റല്‍  വാട്ടര്‍ഫോര്‍ഡ്,മൗലം  നേഴ്‌സിങ് ഹോം തുടങ്ങിയ സ്ഥാപനങ്ങളില്‍ ഫുഡ് സെയില്‍ നടത്തിയാണ്  പണം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്ന് 5700 യൂറോയും സെന്റ് പാട്രിക് ആശുപത്രിയില്‍ നിന്ന്  1290 യൂറോയും  മൗലം  നേഴ്സിങ് ഹോമില്‍  നിന്ന്1200  യൂറോയും മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് വേണ്ടി സമാഹരിച്ചു. നേരെത്തെ വിവിധ മലയാളി സംഘടനകള്‍ വാട്ടര്‍ഫോര്‍ഡില്‍ നിന്ന് പതിനായിരക്കണക്കിന് യൂറോ പിരിവ് നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ഫുഡ് ഫെസ്റ്റ് നടത്തി പണം കണ്ടെത്തിയത്.   Read on deshabhimani.com

Related News