അഭിമന്യുവിന്റെ കൊലപാതകത്തില്‍ കല കുവൈറ്റ് പ്രതിഷേധിച്ചുകുവൈറ്റ് സിറ്റി > എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് ക്രിമിനല്‍സംഘം കൊലപ്പെടുത്തിയതില്‍ കല കുവൈറ്റ്  പ്രതിഷേധിച്ചു. ക്യാമ്പസുകളില്‍ വര്‍ഗീയവിഷം ചീറ്റുന്നതിന്റെ ചരിത്രമാണ് ക്യാമ്പസ് ഫ്രണ്ടിനുള്ളത്. മത വര്‍ഗ്ഗീയ തീവ്രവാദ സംഘടനകള്‍ സാമൂഹിക സന്തുലിതാവസ്ഥക്ക് അത്യന്തം അപകടകരമാണ്.  നിരപരാധിയായ വിദ്യാര്‍ഥിനേതാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാന്‍ മതനിരപേക്ഷശക്തികള്‍ മുന്നോട്ടുവരണം. കോളേജ് ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും, ക്യാമ്പസുകളെ വര്‍ഗീയതീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടലിന് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന പൊതുസമൂഹം തയ്യാറാവണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി എം.പി.മുസ്ഫര്‍ എന്നിവര്‍ പ്രതിഷേധക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News