പതാക തീയിട്ടതിനെ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ അപലപിച്ചുലണ്ടന്‍>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു കെ സന്ദർശനത്തോട് അനുബന്ധിച്ചു പാർലമെന്റ് സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കടന്നു കൂടി ഖാലിസ്ഥാൻവാദികളുടെ സാനിധ്യത്തിൽ പാക്കിസ്ഥാൻ തീവ്രവാദികൾ ത്രിവർണ പതാക വലിച്ചു കീറുകയും തീയിടുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ശക്തമായി  പ്രതിഷേധിച്ചു. ദേശിയ പതാകയ്ക്ക് നേരെയുണ്ടായ ഈ അക്രമത്തിനെതിരെ ഒറ്റയ്ക്ക്  പൊരുതി നിന്ന യുവതിയെ  ഈ സന്ദർഭത്തിൽ കണഅ അഭിവാദ്യം ചെയ്യുന്നു.. മോഡി സർക്കാരിന്റെ ഹിന്ദുത്വവൽക്കരണത്തെ എതിർക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നേരെ അകത്തു നിന്നും പുറത്തു നിന്നും ഉയരുന്ന ഭീഷണികളെ നേരിടാൻ നമ്മൾ പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത, കാഴ്ചക്കാരായി നിന്ന സാമ്രാജ്യവാദികളായ ആർഎസ്എസില്‍  നിന്ന് രക്തസാക്ഷികളുടെ ഈ പ്രസ്ഥാനത്തിനു ദേശാഭിമാനം പഠിക്കേണ്ടതില്ല.   കാശ്‌മിർ അടക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകളിലൂടെയുള്ള പരിഹാരം ആണ് ഉണ്ടാവേണ്ടത്, മറിച്ചു്  ഇത്തരം ആക്രമണങ്ങളുണ്ടാവുന്നതു  ഈ രാജ്യത്തെ തൊഴിലാളി വർഗത്തെ ഭിന്നിപ്പിച്ചു, ഫാസിസ്റ്റുകൾക്കും വംശീയ വെറിയൻമാർക്കും കുടിയേറ്റക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്താന്‍ അവസരങ്ങൾ ഉണ്ടാക്കുക ആവും ചെയ്യുക എന്നും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രസ്താവനയില്‍ ഓർമിപ്പിക്കുന്നു Read on deshabhimani.com

Related News