ഏലിയാസ് മാര്‍ക്കോസിന്റെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചുന്യൂയോര്‍ക്ക് > ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍ ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അംഗവുമായ ഏലിയാസ് മാര്‍ക്കോസിന്റെ നിര്യാണത്തിൽ ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അനുശോചിച്ചു. ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ഏലിയാസ് മാര്‍ക്കോസിന്റെ നിര്യാണം  തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ പോത്താനിക്കാട് ആയംകര സെന്റ് ജോര്‍ജ് ബഥേല്‍ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഡോ. ബാബു സ്റ്റീഫന്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോട് ഐഎപിസിയുടെ അനുശോചനം അറിയിക്കുകയും ചെയ്തു. Read on deshabhimani.com

Related News