ഹജ്ജ് വളണ്ടിയർമാർക്ക്‌ നവോദയ പരിശീലന പരിപാടി സംഘടിപ്പിച്ചു

നവോദയ പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ ബഷീർ മമ്പാട് സംസാരിക്കുന്നു


ജിദ്ദ > ജിദ്ദ ഹജ്ജ് മെൽഫെയർ ഫോറത്തിന്റെ കീഴിൽ ഈ വർഷത്തെ ഹജ്ജിന് വളണ്ടിയറിൽ പങ്കെടുക്കുന്ന നവോദയ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി നവോദയ സെൻട്രൽ ഒഫീസിൽ വെച്ച് നടന്നു. പരിശീലന പരിപാടി ബഷീർ മമ്പാട് അധ്യക്ഷനായി. ഹജ്ജ് വെൽഫോറം കൺവീനർ നസീർ വാവ കുഞ്ഞ്,ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ ചെമ്പൽ അബ്ബാസ് എന്നിവർ പ്രവർത്തകർക്ക് പരീശീലനം നൽകി. തുടർന്ന് നവോദയ രക്ഷാധികാരി സമിതി അംഗം അസിഫ് കരുവാറ്റ, അഫ്സൽ പാണക്കാട്, ഗഫൂർ മമ്പുറം, തൻവീർ ഭായ്, എന്നിവർ സംസാരിച്ചു. ശറഫു കാളികാവ് സ്വാഗതവും സൈദ് കൂട്ടായി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News