അബുദാബി മലയാളി സമാജത്തിന്റെ പതിനേഴാമത് നാടകോത്സവം നവംബര്‍ 1 മുതല്‍അബുദാബി> അമ്പത് വര്‍ഷമായി യുഎഇ യിലെ പ്രവാസി മലയാളികളുടെ സാംസകാരിക രംഗത്ത് തെളിമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന അബുദാബി മലയാളി സമാജത്തിന്റെ നാടക മത്സരം ഇത്തവണ 2018 നവംബര്‍ ഒന്നിന് കേരള പിറവിദിനത്തില്‍ വിത്യസ്തമായ പരിപാടികളോടെ ആരംഭിക്കും. യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുമായി വിവിധ നാടകസംഘങ്ങളുടെ പത്തിലധികം നാടകങ്ങള്‍ ഈ വര്‍ഷത്തെ നാടകമത്സരത്തില്‍ പങ്കെടുക്കും എന്നാണ് സംഘടകര്‍ വിലയിരുത്തുന്നത്. പതിനഞ്ച് വർഷക്കാലം യാതൊരു മുടക്കവും കൂടാതെ വിജയകരമായി നടത്തിപ്പോന്നിരുന്ന സമാജം നാടകോത്സവം ഷാർജ നാടക ദുരന്തത്തെ തുടർന്ന് നിറുത്തിവെക്കുകയായിരുന്നു. ഇരുപത്തഞ്ച് വർഷത്തെ നീണ്ട മൗനത്തിനു ശേഷം കഴിഞ്ഞ വർഷമായിരുന്നു സമാജം നാടകോത്സവം പുനരാരംഭിച്ചത്. നാടകങ്ങള്‍ക്കും മറ്റു സാസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കും എന്നും പ്രചോദനമായി നിലനിന്നിട്ടുള്ള അബുദാബി മലയാളി സമാജത്തിന്റെ പതിനേഴാമത് നാടകോത്സവത്തില്‍ നാട്ടില്‍ നിന്നും എത്തുന്ന പ്രഗല്‍ഭരായ വിധികര്‍ത്താക്കളായിരിക്കും ജൂറി പാനലില്‍ ഉണ്ടായിരിക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്ന നാടക സമിതികള്‍ സപ്തംബര്‍ 30 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുകയും സൃഷ്ടിയുടെ സംക്ഷിപ്ത രൂപം സമാജത്തില്‍ നല്‍കുകയും വേണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആർട്സ് സെക്രട്ടറി ബഷീർ കെ വി 0097150 273 7406, 0097125537600, എന്നീ ഫോണ്‍ നമ്പറുകളിലോ   ,  ാമൊമഷമാ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെണമെന്ന് ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് അറിയിച്ചു.   Read on deshabhimani.com

Related News