ഷൈനി ജേക്കബ്ബ് ബെഞ്ചമിന്റെ ഡോക്യൂമെന്ററികളുടെ പ്രദർശനം ഓസ്‌ട്രേലിയയില്‍മെല്‍ബണ്‍> മലയാള സിനിമാ ഡോക്യുമെന്ററി രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായ ഷൈനി ജേക്കബ്ബ് ബെഞ്ചമിന്റെ ചിത്രങ്ങള്‍ തൂലിക സാഹിത്യവേദി ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു. ഷൈനി പങ്കെടുക്കുന്ന പ്രദര്‍ശനങ്ങള്‍  ജൂലൈ 28 ന് മെൽബണിൽ ആരംഭിക്കും. രണ്ടു നാഷണൽ ഫിലിം അവാർഡുകൾ, ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പടെ ഇരുപതോളം ദേശീയ അന്തർദേശീയ പുരസ്‌കാര ജേതാവാണ് ഷൈനി.   ആദ്യകാലങ്ങളിൽ മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളിൽ ഫീച്ചർ റൈറ്റർ ആയിരുന്ന ഷൈനി പിന്നീട് ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ , ജയ്‌ഹിന്ദ്‌ തുടങ്ങിയ ചാനലുകളുടെയും ഭാഗമായിരുന്നു. 1999 ൽ.കാനായി കുഞ്ഞിരാമനെ കുറിച്ചുള്ള 'കാനായി കാഴ്ചകൾ(2000)' എന്ന ഡോക്യുമെന്ററി ഒരുക്കി സംവിധായക രംഗത്തേക്ക് പ്രവേശിച്ച ഷൈനി വേലുത്തമ്പി ദളവയെ കുറിച്ചുള്ള 'സ്വോർഡ്‌ ഓഫ് ലിബർട്ടി (2017)യാണ് ഒടുവില്‍ ചെയ്ത ഡോക്യുമെന്ററി.   പെരുമ്പടവം ശ്രീധരന്റെ നോവലിനെ മുൻനിർത്തി ദസ്തവെയ്‌സ്‌കിയുടെ ജീവിതത്തിലേക്കിറങ്ങുന്ന 'ഇൻ റിട്ടേൺ, എ ബുക്ക്(2014)', 'സ്വോർഡ്‌ ഓഫ് ലിബർട്ടി(2017)' എന്നിവയുടെ പ്രദര്‍ശനമാണ് തൂലിക ഒരുക്കുന്നത്.   Venue: Lynbrook Community Centre. 2 Harris St, Lynbrook   Date/Time: 28/7/18 @ 6 pm- (Free Entry) Read on deshabhimani.com

Related News