ഡോ. ഗോപാലകൃഷ്ണൻ എസ് നായർ നിര്യാതനായിപെൻസിൽവേനിയ> പ്രഗത്ഭ ശാസ്ത്രജ്ഞനും റിയൽ എസ്റ്റേറ്റ്  വ്യവസായപ്രമുഖനുമായ  ഡോ. ഗോപാലകൃഷ്ണൻ എസ് നായർ (85) ഫെബ്രുവരി 8ന്  യോർക്ക്,  പെൻസിൽവേനിയയിൽ  നിര്യാതനായി.  1933 ജനുവരി 19ന് കേരളത്തിൽ  ജനിച്ച ഡോ. നായർ പ്രവാസി സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയാണ്. ഇന്ത്യ അസ്സോസിയേഷൻ ഓഫ് യോർക്ക് എന്ന സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. ഹരി ടെംപിൾ അംഗവുമായിരുന്നു. മാധവൻ ബി നായരുടെ (എം ബി എൻ ഫിനാൻഷ്യൽ ഗ്രൂപ്പ്, നാമം സ്ഥാപകൻ, ഫൊക്കാന കൺവൻഷൻ ചെയർമാൻ) അമ്മാവനായിരുന്ന ഡോ. ഗോപാലകൃഷ്ണൻ  നായരുടെ ഭാര്യ ശാന്ത.  ഡോ. സുരേഷ് നായർ, ഡോ. ശ്രീധർ നായർ, രാധ  ചീരത് എന്നിവരാണ് മക്കൾ. ടെറി നായർ, ഡോ.സ്വാതി നായർ,  ജെയിംസ്   ഡാട്രീ എന്നിവർ മരുമക്കൾ. റെയ്ൽ,ആശിഷ്, ജേക്കബ്, ഐശ്വര്യ എന്നിവർ കൊച്ചുമക്കൾ Read on deshabhimani.com

Related News