ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി സ്റ്റാറ്റന്‍ ഐലന്റ്ന്യൂയോര്‍ക്ക് > അമേരിക്കയിലെ തന്നെ ഏറ്റവും വലിയ വിന്റര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ന്യൂയോര്‍ക്കിലെ സ്‌റ്റാറ്റന്‍ ഐലന്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. ഒക്‌ടോബര്‍ 14 നും 15 നും ന്യൂയോര്‍ക്കിലെ സ്‌റ്റാറ്റന്‍ ഐലന്‍ഡില്‍ വെച്ചാണ് മത്സരം നടക്കുന്നത്. സ്‌റ്റാറ്റന്‍ ഐലന്‍ഡ് സ്സ്‌ട്രൈക്കേഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അമേരിക്കയിലെ തന്നെ പ്രമുഖ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത് . (സ്‌ട്രൈക്കേഴ്‌സ്, തസ്‌ക്കേഴ്‌സ് ന്യൂയോര്‍ക്ക്, എന്‍ജെ കിംഗ്‌സ്, എഫ്എഫ്‌സി ഫിലഡെല്‍ഫിയ, എസ് ഐ ശ്രീലങ്കന്‍ ക്ലബ്, എന്‍വൈഎംഎസ്‌സി, ബെര്‍ഗന്‍സ് ന്യൂ ജഴ്‌സി, എന്‍വൈ ബ്ലാസ്റ്റേഴ്‌സ്) സ്‌റ്റാറ്റന്‍ ഐലന്‍ഡിലെ മില്ലര്‍ ഫീല്‍ഡ് ക്രിക്കറ്റ് മൈതാനത്താണ് മത്സരം നടക്കുന്നത്. ഇതിനോടൊപ്പം കേരളത്തിന്റെ നാടന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണശാലകളും ക്രിക്കറ്റ് പ്രേമികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു. വിജയികള്‍ക്ക് 1000 ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് നല്‍കുന്നത് .ക്രിക്കറ്റ് പ്രേമികളെ കൂടാതെ കലാസാംസ്‌കാരിക മേഖലയികളിലെ പ്രമുഖരും മത്സരം കാണുവാന്‍ എത്തുന്നുണ്ട് . ഒക്‌ടോബര്‍ 14 രാവിലെ 8 മണിയോടെ ആരംഭിക്കുന്ന മത്സരം കാണുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സ്ട്രൈക്കേഴ്‌സ് അംഗങ്ങള്‍ അറിയിച്ചു   Read on deshabhimani.com

Related News