ഉമ്പായിയുടെ നിര്യാണത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചുറിയാദ് > പ്രശസ്‌ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വിയോഗത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു. കവി സച്ചിദാനന്ദന്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്ക് സംഗീതം നല്‍കി ആലപിച്ച ഉമ്പായി, ഒട്ടേറെ മലയാള ഗാനങ്ങള്‍ മാസ്മരികമായ തന്റെ ശബ്ദത്തില്‍ പുനരാവിഷ്‌‌‌ക്കരിച്ച്  മലയാളിയുടെ മനസ്സില്‍ ഇടംനേടി. ഗസല്‍ എന്ന സംഗീതശാഖയെ മലയാളിക്ക് പ്രിയതരമാക്കുന്നതില്‍ വലിയ പങ്കാണ് ഉമ്പായി നിര്‍വഹിച്ചത്. ചെറിയ സദസ്സുകളിലുമായി ഒതുങ്ങിനിന്ന ഗസലിനെ സാധാരണക്കാരിലേക്ക് എത്തി വിപുലമായത് ഉമ്പായിയുടെ കാലത്തതായിരുന്നു.  ആത്മകഥാ കുറിപ്പുകളായ 'രാഗം ഭൈരവി'യില്‍ വിവരിക്കുന്ന പോലെ തീവ്രാനുഭവങ്ങളുടെയും വിഷമകരമായിരുന്ന ജീവിത സാഹചര്യങ്ങളിലൂടെയുള്ള സംഗീതയാത്രയുടെ ചൂടും ചൂരും തന്റെ ഗസലുകളിലും പ്രതിഫലിച്ചിരുന്നു. നമ്മില്‍നിന്നും അകലുന്ന നമ്മുടെ സംഗീതത്തെ തിരിച്ചുകൊണ്ടുവരികയെന്നതാണെന്ന് പറഞ്ഞ ഉമ്പായിയുടെ വിയോഗം മലയാളി സമൂഹത്തിന് തീരാനഷ്ട്മാണെന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു.   Read on deshabhimani.com

Related News