'കവിതയല്ലിത് ഹൃദയമാണ്' പ്രകാശനം ചെയ്‌തു

രമാദേവി രവീന്ദ്രന്റെ 'കവിതയല്ലിത് ഹൃദയമാണ്' എന്ന കവിതാ സമാഹാരം ഷാര്‍ളി ബെഞ്ചമിന് നല്‍കിക്കൊണ്ട് ഡോ. സി. വി. ആനന്ദബോസ് പ്രകാശനം ചെയ്യുന്നു


ഷാര്‍ജ> മുപ്പത്താറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തില്‍ വെച്ച് രമാദേവി രവീന്ദ്രന്റെ 'കവിതയല്ലിത് ഹൃദയമാണ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്‌തു. പ്രശസ്ത സാഹിത്യകാരനും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. സി വി ആനന്ദബോസ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷാര്‍ളി ബെഞ്ചമിന് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. യുവ സാഹിത്യകാരന്‍ ബഷീര്‍ തിക്കോടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, വെള്ളിയോടന്‍, കെ എം അബ്ബാസ്, ഹണി ഭാസ്‌കരന്‍, സഫറുള്ള പാലപ്പെട്ടി, വി പി കൃഷ്ണകുമാര്‍, ലിപി അക്‌ബര്‍, രഘു മാഷ്, സാജിത അബ്ദുറഹ്മാന്‍, രമാദേവി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച‌‌കളില്‍ നിന്നും തന്റെ മനസ്സിനെ സ്വാധീനിച്ച സംഭവങ്ങളെ കാല്‍പനികതയുടെ കരസ്‌പര്‍ശം കൊണ്ട് കമനീയമാക്കിയ 56 കവിതകളുടെ സമാഹാരമാണ് 'കവിതയല്ലിത് ഹൃദയമാണ്'. പ്രശസ്‌ത ഗാനരചയിതാവ് കാനേഷ് പൂനൂരിന്റെ അവതാരികയോടു കൂടി ലിപി പബ്ലിക്കേഷന്‍സാണ് പുസ്‌ത‌‌കം പ്രസിദ്ധീകരിച്ചത്.   Read on deshabhimani.com

Related News