ബെന്‍ഡിഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷവും ഓള്‍ ഓസ്‌‌‌ട്രേലിയ വടംവലി മത്സരവുംമെല്‍ബണ്‍ > ബെന്‍ഡിഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും അതിനോട് അനുബന്ധിച്ചുള്ള ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരവും സെപ്റ്റംബര്‍ 1 ആം തീയതി ഈഗിള്‍ഹോക്ക് സെന്റ് ലിബേറിയസ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അന്നേ ദിവസം രാവിലെ 9 30 നു വിവിധതരത്തിലുള്ള കലാകായിക മത്സരങ്ങളോട് കൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ തിരുവാതിരയും ചെണ്ടമേളവും തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറും. വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന വടംവലി മത്സരം ഉച്ചയ്ക്ക് കൃത്യം 2 മണിയ്ക്ക് ആരംഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് ബെന്‍ഡിഗോ മലയാളീ അസോസിയേഷന്‍ നല്‍കുന്ന 3001 ഡോളര്‍ ക്യാഷ് അവാര്‍ഡും സുനു സൈമണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉറവക്കുഴിയില്‍ സൈമണ്‍ ആന്‍ഡ് മേരി മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കുന്നതാണ് . ആഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ബെന്‍ഡിഗോ മേയറും മറ്റു ങജ മാരും മുഖ്യ അതിഥികള്‍ ആയിരിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഷിലിന് റോയ് അറിയിച്ചു.   Read on deshabhimani.com

Related News