മെല്‍ബണിലെ വാഹനാപകടം; ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു

ഇമ്മാനുവലും സഹോദരി റുവാന ജോര്‍ജും


കാന്‍ബെറ > മെല്‍ബണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.  ജോര്‍ജ് പണിക്കരുടെ മകന്‍ ഇമ്മാനുവല്‍  ആണ്  മരിച്ചത്. ഇന്നലെ നടന്ന അപകടത്തില്‍ ഇമ്മാനുവലിന്റെ സഹോദരി റുവാന ജോര്‍ജ് റോയല്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ വച്ച് മരണപ്പെട്ടിരുന്നു. ട്രൂഗനീനയില്‍ ഒരു ബര്‍ത്ത് ഡേ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. ജോര്‍ജിന്റെ ഭാര്യ മഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് എതിര്‍വശത്തു നിന്ന് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.   Read on deshabhimani.com

Related News